play-sharp-fill
“ലഹരിക്കെതിരെ ഒരുമിച്ച് മുന്നേറാം…”; “സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ഫിറ്റ്നസ്” ; എം ഡി സെമിനാരി ഹയർ സെക്കണ്ടറി സ്കൂളിൽ സെമിനാർ നടത്തി ; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

“ലഹരിക്കെതിരെ ഒരുമിച്ച് മുന്നേറാം…”; “സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ഫിറ്റ്നസ്” ; എം ഡി സെമിനാരി ഹയർ സെക്കണ്ടറി സ്കൂളിൽ സെമിനാർ നടത്തി ; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം : “ലഹരിക്കെതിരെ ഒരുമിച്ച് മുന്നേറാം…” കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബ്‌, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടയം ബ്രാഞ്ച്, റൊട്ടറി ക്ലബ്‌ ഓഫ് കോട്ടയം സെൻട്രൽ എന്നിവയുടെ സഹകരണത്തോടെ എം ഡി സെമിനാരി ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ “സേ നോ ടു ഡ്രഗ്സ്, സേ യെസ് ടു ഫിറ്റ്നസ്” സെമിനാർ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

മണർകാട് സെന്റ് മേരിസ് ആശുപത്രി കൺസൾറ്റന്റ് ഓർത്തോപിടിക് സർജനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടയം ബ്രാഞ്ച് പ്രസിഡന്റും റൊട്ടറി ക്ലബ്‌ ഓഫ് കോട്ടയം സെൻട്രൽ സെക്രട്ടറിയുമായ ഡോ. ഗണേഷ് കുമാർ ജെ ആർ ആണ് സെമിനാർ ക്ലാസ്സ്‌ നയിച്ചത്. ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രോഗ്രാം കോർഡിനേറ്ററും സോളമൻസ് ജിം സെക്രട്ടറിയുമായ സോളമൻ തോമസ് സ്വാഗതം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കാലഘട്ടത്തിൽ എല്ലാവർക്കും ലഹരിക്കെതിരെ ബോധവൽക്കരണം കൊടുത്ത് ഈ വിപത്തിനെതിരെ ജാഗ്രത ഉള്ളവരായി നിലകൊള്ളാൻ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത വർധിച്ചിരിക്കുകയാണെന്നും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ലഭിക്കുന്ന അറിവുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതാണ് എന്നും ഉദ്ഘടന പ്രസംഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

വിദ്യാർത്ഥികൾക്ക് വ്യക്തിപരമായി അഭിവൃദ്ധി പ്രാപിക്കാൻ ഫിറ്റ്നസ് അത്യാവശ്യമാണെന്നും ശാരീരിക ആരോഗ്യം, മാനസിക ആരോഗ്യം, അക്കാദമിക് പ്രകടനങ്ങൾ, ഊർജവും ഉറക്കവും, സാമൂഹിക കഴിവുകൾ, സ്വയം അച്ചടക്കവും ലക്ഷ്യ ക്രമീകരണത്തിനും എല്ലാം ഫിറ്റ്നസ് നിർണായകമാണെന്ന് സെമിനാർ നയിച്ച ഡോ. ഗണേഷ്കുമാർ ജെ ആർ പറഞ്ഞു. തുടർച്ചയായ ബോധവൽക്കരണം കൊണ്ട് മാത്രമേ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിജയിക്കൂ എന്ന് അധ്യക്ഷ പ്രസംഗം നടത്തിയ സ്കൂൾ പ്രിൻസിപ്പൽ ജോൺ മാത്യു പറഞ്ഞു.