video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (21/01/2025) തൃക്കൊടിത്താനം, അതിരമ്പുഴ, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (21/01/2025) തൃക്കൊടിത്താനം, അതിരമ്പുഴ, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (21/01/2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പിണ്ടിപ്പുഴ, മഠത്തിപറമ്പ്, കടപ്പൂര്, ഇൻഡസ് ടവർ, ചെറുകാട്ടിൽ, പടിഞ്ഞാറേ കൂടല്ലൂർ, മൂലക്കോണം, കൂടല്ലൂർ ഹോസ്പിറ്റൽ, മണൽ, വെള്ളംകുറ്റി, ചുണ്ടെലിക്കാട്ടുപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ ചൊവ്വാഴ്ച (21-01-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

നാളെ (21.01.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഫാത്തിമാപുരം , BTK സ്കൂൾ , മഴവില്ല് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (21/01/2025) LT ലൈൻ വർക്ക് ഉള്ളതിനാൽ വെട്ടിപറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00am മുതൽ 3 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാളെ ( 21/01/2025 – ചൊവ്വാഴ്ച ) ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിലുള്ള
● കോച്ചേരി
● ചെറുകരക്കുന്ന്
എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും
● ബാലികാഭവൻ
● കുന്നക്കാട്
എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന്, ജെയ്ക്കോ , ലൈഫ് മിഷൻ ട്രാൻസ്ഫോമറുകളിൽ നാളെ (21.01.25) ഭാഗികമായി വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മീനടം വെസ്റ്റ്ട്രാൻസ്ഫോർമറിൽ നാളെ(21/01/25)9:30 മുതൽ 5 വരെയും ഊട്ടിക്കുളം ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (21/01/2025) LT ലൈൻ വർക്ക് ഉള്ളതിനാൽ മാതാക്കൽ, ഇടകളമറ്റം, തടവനാൽ ബ്രിഡ്ജ് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.00am മുതൽ 2pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (21/01/2025) LT touching വർക്ക് ഉള്ളതിനാൽ മറ്റപ്പള്ളി, ഐശ്വര്യറബ്ബഴ്സ്, സർകാഷേത്ര, mannanam പോസ്റ്റ്‌ഓഫീസ്, കുര്യറ്റുകുന്നു, സൂര്യകവല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8am മുതൽ 5 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി പാലം, ആനത്താനം, കളമ്പുകാട്ടുകുന്ന്, പെഴുവേലികുന്ന് ,മലകുന്നം എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

വകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പാറാ വേലി ,തുരുത്തേൽ, വടക്കേക്കര, കൊച്ചാലുമ്മൂട്, തൃക്കോം ടെംപിൾ, തൃക്കോം എൽ പി എസ് ,എന്നീ ഭാഗങ്ങളിൽ 21-01-2025 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യൂതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ (21/01/2025) തൂക്കുപാലം ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.00am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.