കോട്ടയം ജില്ലയിൽ നാളെ (04/ 02/2024) കൂരോപ്പട, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (04/ 02/2024) കൂരോപ്പട, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (04/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂരോപ്പട കവല, പടിഞ്ഞാറ്റക്കര റോഡ്, കൂരോപ്പട അമ്പലം, വില്ലേജ് ഓഫീസ്,തോണിപ്പാറ, കിസാൻ കവല, കുഴിപ്പള്ളിൽ സോ മിൽ, മാച്ച് ഫാക്ടറി ഭാഗങ്ങളിൽ നാളെ (04.02.2024) 10.00 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റബ്ബർ ബോർഡ് ലാബ്, റബർ ബോർഡ് ട്രെയിനിങ് സെൻറർ, കേന്ദ്ര വിദ്യാലയം, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ(4/2/24) രാവിലെ 9 മുതൽ, വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

നാളെ 04-02-24(ഞായറാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശ്രീശങ്കര MRK, പോലീസ് ക്വാർട്ടേഴ്സ് , വെയർ ഹൗസ് ,പാലാക്കുന്നേൽ, ഹോസ്പിറ്റൽ, ടി.ബി റോഡ്, ഹിദായത്ത്, കാവിൽ ടെമ്പിൾ, റവന്യൂ ടവർ, ആനന്ദപുരം, HT SM സിൽക്‌സ്, HT BSNL എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയും ആദിത്യ ടവർ, മറാട്ടുകുളം, പി.പി ജോസ് റോഡ്, സെൻട്രൽ ജംഗ്ഷൻ, നിത്യ, ചക്കുപുരയ്ക്കൽ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്‌.