അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല ; അമിത ഉപഭോഗം മൂലം സംഭവിക്കുന്നു ; വൈദ്യതി ഉപഭോഗം നിയന്ത്രിക്കണം ; സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഇല്ല : വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല. അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണ്. വൈദ്യതി ഉപഭോഗം നിയന്ത്രിക്കണം. ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതിദിന വൈദ്യുത ഉപഭോഗം 10.1 ദശലക്ഷം യൂണിറ്റ് കടന്നു. കൂടുതൽ വൈദ്യുതി എത്തിക്കും. ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കാതെ വേറെ വഴിയില്ല. ലോഡ് ഷെഡിങ് ഒഴിവാക്കാനാണ് സർക്കാർ തീവ്രമായി ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0