കടം വാങ്ങിയ പണം തിരിച്ചടക്കാത്തതിന് പോത്തന്‍കോട് സ്വദേശിയായ വയോധികനെ ഗുണ്ടകള്‍ കിണറ്റിൽ കെട്ടിതൂക്കിയിട്ട് ക്രൂരമായി മര്‍ദിച്ചു.
സ്വന്തം ലേഖിക
തിരുവനന്തപുരം: കടം വാങ്ങിയ പണം തിരിച്ചടക്കാത്തതിൽ പ്രതിക്ഷേധിച്ച് പോത്തന്‍കോട് സ്വദേശിയായ വയോധികനെ ഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ചു. ഗുണ്ടാ സംഘം വയോധികനെ കിണറ്റിന് സമീപം തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചെന്നാണ് റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് പച്ചക്കറി കട നടത്തുന്ന നസീം നാട്ടിലെ ഒരു പണമിടപാടുകാരനില്‍ നിന്ന് വാണിജ്യ ആവശ്യങ്ങള്‍ക്കായി 30,000 രൂപ കടം വാങ്ങിയിരുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് വില്‍പ്പന കുത്തനെ ഇടിഞ്ഞതിനാല്‍ തിരിച്ചടവ് മുടങ്ങി.പ്രതിമാസം 3000 രൂപ തിരിച്ചടച്ചിരുന്നെങ്കിലും ഒരു ലക്ഷം രൂപ തിരികെ നല്‍കണമെന്നായിരുന്നു ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് പരാജയപ്പെട്ടപ്പോള്‍ ഓട്ടോറിക്ഷയിലെത്തിയ നാല് പേര്‍ ഇയാള്‍ ജോലി ചെയ്യുന്ന ഹോട്ടലിന് സമീപം വെച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നു. തന്നെ നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റിയെന്നും ഗുണ്ടകള്‍ കഴുത്തില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും നസീം പറഞ്ഞു.
പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദിച്ചെന്നും അദ്ദേഹം പറഞ്ഞു . അതിന് ശേഷം കിണറ്റിന് സമീപം തലകീഴായി കെട്ടിത്തൂക്കിയെന്നും നസീം പരാതിയില്‍ പറയുന്നു.