ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു’ ; ചികിത്സാ കാലം തമാശയാക്കി മാര്‍പാപ്പ, മൂന്നുദിവസത്തിനുശേഷം ആശുപത്രി വിട്ടു

ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു’ ; ചികിത്സാ കാലം തമാശയാക്കി മാര്‍പാപ്പ, മൂന്നുദിവസത്തിനുശേഷം ആശുപത്രി വിട്ടു

Spread the love

സ്വന്തം ലേഖകൻ

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മൂന്നുദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു. അദ്ദേഹം സാന്താ മാര്‍ത്തയിലെ വസതിയിലേക്ക് തിരിച്ചു. ‘ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു’ എന്ന് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം തമാശയായി പറഞ്ഞു.

റോമിലെ ജെമേലി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ മുഖ്യ കാര്‍മികത്വം വഹിക്കുമെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പയ്ക്ക് വൈറല്‍ ബ്രോങ്കൈറ്റിസിനുള്ള ആന്റിബയോട്ടിക്കുകളാണ് നല്‍കിയിരുന്നത്.

ആരോഗ്യത്തിനു കാര്യമായ പുരോഗതിയുണ്ടായെന്നും ഇന്നലെ വൈകുന്നേരം ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ജീവനക്കാര്‍ എന്നിവര്‍ക്കൊപ്പം ഫ്രാന്‍സീസ് പാപ്പ പിത്സ കഴിച്ചുവെന്നും വത്തിക്കാന്‍ വക്താവ് മതെയോ ബ്രൂണി പറഞ്ഞു.