പൂവന്തുരുത്തിലെ താൽക്കാലിക റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ബസ് സർവ്വീസുകൾ നിർത്തിവയ്ക്കുന്നു; പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: പൂവന്തുരുത്ത് റയിൽവേ മേൽപാലം പണിക്കു വേണ്ടി ഇതു വഴിയുള്ള ഗതാഗതം നിർത്തി വച്ചിട്ട് രണ്ടു വർഷം. ഏതാണ്ട് ഒരു വർഷമായി മേൽപാലം പണികൾ പൂർണ്ണമായി മുടങ്ങിയിരിക്കയാണ്. താല്ക്കാലികമായി ഉപയോഗിച്ചിരുന്ന റോഡാവട്ടെ പൂർണ്ണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. ഈ റോഡ് അറ്റകുറ്റപ്പണികൾ തീർത്ത് സഞ്ചാരയോഗ്യമാക്കിത്തരണമെന്നാവശ്യപ്പെട്ട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജന: സെക്രട്ടറി കെ.എസ്. സുരേഷ് അറിയിച്ചു.

കോവിഡ് രോഗബാധയും ഇന്ധന വിലവർധനവും മൂലം പ്രതിസന്ധിയിലായിരിക്കുന്ന സ്വകാര്യ ബസ് ഉടമകൾക്കു റോഡിന്റെ ശോച്യാവസ്ഥ മൂലമുണ്ടാകുന്ന അറ്റകുറ്റപ്പണികൾ ബസുടമകൾക്ക് താങ്ങാനാവുന്നില്ല.
ഈ സാഹചര്യത്തിൽ അടിയന്തിരമായി റോഡ് ഗതാഗത യോഗ്യമാക്കിത്തരാത്ത പക്ഷം ഇതു വഴിയുള്ള ബസ് സർവ്വീസ് നിർത്തിവയ്ക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന് അസോസിയേഷൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group