പണി തീര്‍ന്ന റോഡിന്‍റെ നടുഭാഗത്തു കൂടി തോട് പോലെ വെള്ളം; മുളച്ചുപൊങ്ങുന്നത് ചേമ്പും കൂവയും ചെടികളും; സംഭവം പൂഞ്ഞാർ ഭാഗത്ത്

പണി തീര്‍ന്ന റോഡിന്‍റെ നടുഭാഗത്തു കൂടി തോട് പോലെ വെള്ളം; മുളച്ചുപൊങ്ങുന്നത് ചേമ്പും കൂവയും ചെടികളും; സംഭവം പൂഞ്ഞാർ ഭാഗത്ത്

സ്വന്തം ലേഖിക

കോട്ടയം: പുതുതായി ടാറിട്ട റോഡില്‍ മുളച്ചുപൊങ്ങുന്നത് ചേമ്പും കൂവയും ചെടികളും.

പൂഞ്ഞാര്‍ -കൈപ്പള്ളി-ഏന്തയാര്‍ റോഡ് ടാറിങ്ങിലാണ് സംഭവം. റോഡിൻ്റെ പല ഭാഗങ്ങളിലും ചേമ്പും കൂവയും, ചെടികളും മുളച്ച്‌ പൊങ്ങിയതോടെ പ്രതിഷേധം ഉയരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേണ്ട വിധം മെറ്റല്‍ പോലും ഇട്ട് ഉറപ്പിക്കാതെ ജനങ്ങളുടെ കണ്ണില്‍ പൊടി ഇട്ടുകൊണ്ട്, ടാറിങ്ങ് നടത്തിയെന്ന് കരാറുകാരനെതിരെ ആരോപണം ഉയരുന്നുണ്ട്. കൈപ്പള്ളി പൊറ്റം പുഴ വെള്ളച്ചാട്ടത്തിന് സമീപത്താണ് ചേമ്പ് മുളച്ച്‌ നില്‍ക്കുന്നത്. .പകുതി പണി തീര്‍ന്ന റോഡിന്‍റെ നടുഭാഗത്തു കൂടി തോട് പോലെയാണ് വെള്ളം കയറി ഒഴുകുന്നതെന്നും പരാതിയുണ്ട്.

ഏകദേശം ഒരു കിലോമീറ്റര്‍ അടുത്ത് പുതിയത് ആയി ചെയ്ത ടാറിങ്ങ് ഇപ്പോള്‍ കൈപ്പള്ളി പള്ളി വരെ എത്തി നില്‍ക്കുന്നു. നിലവില്‍ ഉണ്ടായിരുന്ന വീതിയെയും, ഗുണനിലവാരം ഇല്ലാത്ത ടാറിംഗിനെയും ചൊല്ലി തുടക്കം മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ചെടികള്‍ മുളച്ച്‌ തുടങ്ങിയത്.