പൂഞ്ഞാർ സഹകരണ ബാങ്ക് തട്ടിപ്പുകേസ് പ്രതിയെ കോട്ടയം ഡി.സി.സി അധ്യക്ഷനാക്കുവാൻ നീക്കം: നീക്കത്തിനു ചുക്കാൻ പിടിക്കുന്നത്  ആന്റോ ആൻറണി എം.പി

പൂഞ്ഞാർ സഹകരണ ബാങ്ക് തട്ടിപ്പുകേസ് പ്രതിയെ കോട്ടയം ഡി.സി.സി അധ്യക്ഷനാക്കുവാൻ നീക്കം: നീക്കത്തിനു ചുക്കാൻ പിടിക്കുന്നത് ആന്റോ ആൻറണി എം.പി

സ്വന്തം ലേഖകൻ

പൂഞ്ഞാർ: പൂഞ്ഞാർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കരയെ കോട്ടയം ഡി.സി.സി അധ്യക്ഷ പദവിയിൽ എത്തിക്കുവാൻ ഡൽഹി കേന്ദ്രീകരിച്ച് നീക്കങ്ങൾ സജീവം.

ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കേസിൽ ഇയാൾക്കൊപ്പം ആരോപണവിധേയനായ പത്തനംതിട്ട എം.പി ആന്റോ ആൻറണി ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കരയെ കോട്ടയം ഡിസിസി അധ്യക്ഷ പദവിയിൽ എത്തിക്കുവാൻ ഡൽഹി കേന്ദ്രീകരിച്ച് നീക്കങ്ങൾ സജീവം.

ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കേസിൽ ഇയാൾക്കൊപ്പം ആരോപണവിധേയനായ പത്തനംതിട്ട എം.പി ആന്റോ ആൻറണി ആണ്. മതിയായ രേഖകളില്ലാതെ പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് ജോമോൻ ഐക്കര 75 ലക്ഷത്തോളം രൂപ വായ്പയായി സംഘടിപ്പിച്ചിട്ടുണ്ട് എന്ന് നേരത്തെ വ്യക്തമായിരുന്നു.

ഇത് ബാങ്കിൽനിന്ന് എം.പി ആന്റോ ആൻറണിയുടെ സഹോദരൻ ചാൾസ് ആൻറണിയും കുടുംബാംഗങ്ങളും മതിയായ ഇല്ലാതെ ഒന്നരക്കോടിയോളം രൂപ തട്ടിച്ച് എടുത്തതിനു രേഖകൾ പുറത്തു വന്നിരുന്നു.

ഇത്തരത്തിൽ തൻറെ കൂട്ടു പ്രതിയെ ജില്ലാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിക്കാനുള്ള നീക്കങ്ങളാണ് ആന്റോ നേതൃത്വത്തിൽ ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്നത്.

നേരത്തെ തന്നെ ഇഷ്ടക്കാരനായ ജോമോന് വേണ്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ സീറ്റിൽ സ്ഥാനാർഥിത്വം ഉറപ്പിക്കുവാനും ആന്റോ ശ്രമിച്ചിരുന്നു.

എന്നാൽ ബാങ്ക് അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഇദ്ദേഹത്തിൻറെ പേര് തിരഞ്ഞെടുപ്പിൽ പരിഗണിക്കാതിരുന്നത്.

കോൺഗ്രസ് സ്ഥാനാർത്ഥിയായി വന്ന ടോമി കല്ലാനിയെ കാലുവാരി എന്ന ആരോപണവും ജോമോൻ ഐക്കരക്കെതിരെ പാർട്ടി കേന്ദ്രങ്ങളിൽ നിന്നു തന്നെ ഉയർന്നിരുന്നു.

ഒരു പ്രമുഖ ദിനപത്രത്തിൽ ഇന്ന് ഡിസിസി അധ്യക്ഷ പദവിയിലേക്കുള്ള സാധ്യതാപട്ടികയിൽ ഇദ്ദേഹത്തിൻറെ പേര് ഉണ്ട് എന്ന് വാർത്ത വന്നിരുന്നു.

അപ്പോൾ മുതൽ ഇത് ആരാണ് എന്നറിയാൻ കോട്ടയത്തുള്ള മാധ്യമപ്രവർത്തകരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ അന്വേഷണം സജീവമായിരിക്കുകയാണ്.

ഇത്തരത്തിൽ പാർട്ടി പ്രവർത്തകർക്ക് പോലും പരിചിതമല്ലാത്ത ഒരാളെ എങ്ങനെ ഡിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നു എന്ന എന്ന അത്ഭുതവും പാർട്ടി കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്.

കോട്ടയം ജില്ലയിൽ പാർട്ടിയെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഒരു വിഭാഗം ആളുകൾ.

വാർത്ത വന്നപ്പോൾ മുതൽ രൂക്ഷമായ ഭാഷയിലാണ് ആൻഡ് ആൻറണി ക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് പ്രതികരണങ്ങൾ ഉയരുന്നത്.