പൂഞ്ഞാറില്‍  കുടുംബ വഴക്കിനെ തുടർന്ന്  ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപെട്ട ഭർത്താവ് പിടിയിൽ

പൂഞ്ഞാറില്‍ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപെട്ട ഭർത്താവ് പിടിയിൽ

 

സ്വന്തം ലേഖിക

ഈരാറ്റുപേട്ട: പൂഞ്ഞാർ തെക്കേക്കര വലിയപറമ്പിൽ വീട്ടിൽ ജാൻസി ജെയിംസ് എന്ന സ്ത്രീയെ വെട്ടി പരിക്കേപ്പിച്ച സംഭവത്തില്‍ ജാൻസിയുടെ ഭർത്താവ് വി.ജെ ജെയിംസി (56) നെ ഈരാറ്റുപേട്ട പോലിസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ ബഹളത്തിനിടയിലാണ് ജെയിംസ് തന്‍റെ ഭാര്യയെ വെട്ടി പരിക്കേല്പ്പിച്ചത്.

അതിനുശേഷം ഓടി രേക്ഷപെട്ട പ്രതിയെ പോലീസിന്‍റെ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തുകയായിരുന്നു. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിനക്കിന്‍റെ നിര്‍ദേശപ്രകാരംഈരാറ്റുപേട്ട എസ്എച്ച്ഓ ബാബു സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group