ഓണം ബമ്പർ അടിച്ചില്ലെന്ന് കരുതി വിഷമിക്കേണ്ട, ഭാഗ്യം പരീക്ഷിക്കാൻ ഇനി പൂജാ ബമ്പർ ; ഒന്നാം സമ്മാനം 12 കോടി രൂപ ; നാളെ മുതല്‍ വിപണിയിൽ ; ടിക്കറ്റിന്റെ വില 300 രൂപ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ BR 100ന്റെ ടിക്കറ്റ് പ്രകാശനം നടന്നു. 12 കോടി രൂപ ഒന്നാം സമ്മാനമായി എത്തുന്ന പൂജാ ബമ്പര്‍ നാളെ മുതല്‍ വിപണിയിലെത്തും. 300 രൂപയാണ് ടിക്കറ്റിന്റെ വില.
2024 ഡിസംബര്‍ നാലിന് നറുക്കെടുപ്പ് നടക്കും. 25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പിനോട് അനുബന്ധിച്ച് ആയിരുന്നു പ്രകാശനം.12 കോടി രൂപ ഒന്നാം സമ്മാനമായ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയില്‍ ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് മറ്റൊരു സവിശേഷത.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.