play-sharp-fill
പൊൻപള്ളി പെരുന്നാൾ മെയ് ഒൻപത്, പത്ത് തീയതികളിൽ നടക്കും

പൊൻപള്ളി പെരുന്നാൾ മെയ് ഒൻപത്, പത്ത് തീയതികളിൽ നടക്കും

സ്വന്തം ലേഖകൻ

കോട്ടയം വി. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് തീർത്ഥാടനകേന്ദ്രമായ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ വലിയ പെരുന്നാൾ മെയ് 9 10 തീയതികളിൽ ആഘോഷിക്കും.


രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന ഗീവർഗീസ് കോറെപ്പിസ്കോപ്പ ചട്ടത്തിൽ വൈകുന്നേരം 5 30ന് വെച്ചൂട്ട് നേർച്ചക്കുള്ള പന്തിരുനാഴി പുറത്തെടുത്ത് വെച്ചൂട്ട് നേർച്ചയ്ക്കള്ള പാചകം ആരംഭിക്കും.
6 മണിക്ക് സന്ധ്യപ്രാർത്ഥന മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

7 മണിക്ക് കളത്തിപ്പടി മോർ ഗ്രിഗോറിയോസ് നഗറിലേക്ക് റാസ. 9 30ന് ചരിത്രപ്രസിദ്ധമായ ഉരുൾ നീന്തൽ നേർച്ച.


10-ാം തീയതി ചൊവ്വാഴ്ച രാവിലെ 8.30ന് ഒൻപതിന്മേൽ കുർബാനയ്ക്കു ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിക്കും. കുർബാന മദ്ധ്യേ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പേടകത്തിൽനിന്ന് പുറത്തെടുത്ത് വിശ്വാസികളെ ആശിർവദിക്കും.

തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആറാമത് പെരുമ്പള്ളി മോർ ഗ്രിഗോറിയോസ് അവാർഡ് എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം പെലിക്കൺ സെന്റർ ഡയറക്ടർ ഫാ.സാംസൺ മോലോത്തിന് നൽകും . തുടർന്നു എന്ന സെൻറ് ജോർജ് ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ചു നൽകുന്ന പാർപ്പിട സമുച്ചയത്തിന്റെ താക്കോൽദാനം തിരുമേനി നിർവഹിക്കും.

മോർ ഇഗ്നാത്തിയോസ് യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ നടത്തിയ അഖില മലങ്കര ബൈബിൾ ക്വിസ് മത്സരത്തിന്റെ സമ്മാനദാനം നിർവഹിക്കും. അതിനുശേഷം ഇടവകയിലെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളെ ആദരിക്കും.

11.30 ന് വെച്ചൂട്ട് നേർച്ച ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കൊശമറ്റം കവലയിലെ കുരിശുംതൊട്ടിയിലേക്ക് റാസ. തുടർന്ന് ആശീർവാദം നേർഴിലേലം, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

പെരുന്നാൾ ക്രമീകരണങ്ങളുടെ അവലോകനയോഗം കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്നു. വിജയപുരം പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, വിവിധ വകുപ്പ് മേധാവികൾ സന്നിഹിതരായിരുന്നു.

പള്ളിയും പരിസരവും ഉത്സവ മേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ. ജോർജ് എം ജേക്കബ്
കരിപ്പാൽ പുത്തൻപുരയിൽ, സഹവികാരി റവ. ഫാ. ഗീവർഗീസ് കടുങ്ങണിയിൽ, ട്രസ്റ്റി എബ്രഹാം ചിറയിൽ, സെക്രട്ടറി വിബിൻ കെ ഫിലിപ്പ് തെക്കേനെടുംതറയിൽ, ജനറൽ കൺവീനർ ബിനു മാത്യു ചെങ്ങാലിമറ്റത്തിൽ എന്നിവർ നേതൃത്വം നൽകും.