ഇന്നലെ വരെ സ്‌നേഹനിധിയായ മരുമകൾ ; ഇന്ന് ഭർത്താവിനെയടക്കം കൊന്നുതള്ളിയ കൊലപാതകിയായ് പൊന്നാമറ്റത്ത് ; തെളിവെടുപ്പ് പൂർത്തിയായ് ; നിർണായക വിവരങ്ങൾ കിട്ടിയതായ് സൂചന

ഇന്നലെ വരെ സ്‌നേഹനിധിയായ മരുമകൾ ; ഇന്ന് ഭർത്താവിനെയടക്കം കൊന്നുതള്ളിയ കൊലപാതകിയായ് പൊന്നാമറ്റത്ത് ; തെളിവെടുപ്പ് പൂർത്തിയായ് ; നിർണായക വിവരങ്ങൾ കിട്ടിയതായ് സൂചന

സ്വന്തം ലേഖിക

കോഴിക്കോട് : കൂടത്തായി കൊലപാതക കേസിലെ പ്രതികളെ പൊന്നാമറ്റത്തെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു. കൊലയ്ക്ക് ഉപയോഗിച്ച സയനൈഡിന്റെ ബാക്കിഭാഗം കണ്ടെത്തുകയെന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ മുഖ്യ ലക്ഷ്യം. ഫോറൻസിക് വിദഗ്ധരും ഇവിടെ എത്തിയിട്ടുണ്ടായിരുന്നു.

പൊന്നാമറ്റത്തു നിന്ന് കേസിലെ നിർണായക തെളിവുകൾ കിട്ടിയതായാണ് സൂചന.നാല് മണിക്കൂറിലേറെ നീണ്ടു നിന്ന തെളിവെടുപ്പായിരുന്നു പൊന്നാമറ്റം തറവാട്ടിൽ നടന്നത്. വീട്ടിൽ നിന്നും ഒരു കുപ്പി കിട്ടിയെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2002ൽ അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി ഉപയോഗിച്ചാണെന്ന് ജോളി മൊഴി നൽകിയിരുന്നു. കീടനാശിനിയുടെ കുപ്പിയാണോ അതോ പൊട്ടാസ്യം സയനൈഡിന്റെ കുപ്പി ആണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.പൊന്നമറ്റത്തെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം മഞ്ചാടിയിൽ മാത്യുവിന്റെ വീട്ടിൽ പത്ത് മിനിട്ട് പരിശോധന നടത്തിയിരുന്നു.

അവിടെനിന്നും പ്രതികളായ ജോളി, മാത്യു, പ്രജുകുമാർ എന്നിവരെ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലേക്കാണ് കൊണ്ടുപോയത്. ഇതിനിടെ സിലിയുടെ മരണം നടന്ന ദന്താശുപത്രിയിലും പ്രതികളെ കൊണ്ടു്‌പോയി. ആറ് ദിവസം മാത്രമാണ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. അതുകൊണ്ട് തന്നെ പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാനാണ് അന്വേഷണ സംഘം തീരുമാനം.

കൂടത്തായി കൊലപാതക പരമ്പയിൽ ഇതുവരെ അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷാജുവിന്റെ മകൾ ആൽഫൈന്റെ കൊലപാതകമുൾപ്പടെയുള്ള മൂന്ന് കേസുകളിലാണ് പുതുതായി കോടഞ്ചേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ റോയിയുടെ കൊലപാതകത്തിൽ താമരശ്ശേരി പൊലീസ് സ്റ്റേഷനിലും സിലിയുടെ കൊലപാതകത്തിൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. അഞ്ച് കൊലപാതകങ്ങൾ നടത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്ന് ജോളി പൊലീസിനോട് സമ്മതിച്ചിരുന്നു.

പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതിന്റെ ഭാഗമായി പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എന്നാൽ ജോളിയെ എത്തിച്ചപ്പോൾ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ കൂകി വിളിച്ചു. ഗൃഹനാഥനായ ടോം ജോസ്, ഭാര്യ അന്നാമ്മ, ഇവരുടെ മകനും ജോളിയുടെ ആദ്യ ഭർത്താവുമായ റോയി എന്നിവരാണ് ഈ വീട്ടിൽ കൊല്ലപ്പെട്ടത്. റോയിയെ കൊലപ്പെടുത്താൻ നാലു കാരണങ്ങളാണ് ജോളി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. പരപുരുഷബന്ധം ആരോപിച്ച് റോയി നിരന്തരം ചോദ്യംചെയ്തു, റോയിയുടെ അമിതമദ്യപാനം, അന്ധവിശ്വാസം, റോയിക്ക് സ്ഥിരവരുമാനം ഇല്ലാത്തതിനാൽ തനിക്കുണ്ടായ കടുത്ത നിരാശ എന്നിവ കൊലയ്ക്കു പ്രേരണയായെന്ന് ജോളി വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്.