play-sharp-fill
പൊൻകുന്നത്ത് നിയന്ത്രണം നഷ്ടമായ ടാ​ങ്ക​ര്‍ ലോ​റി ഇടിച്ചു കയറി റോഡരികിലെ ട്രാ​ഫി​ക് സി​ഗ്ന​ല്‍ ലൈ​റ്റു​ക​ളും തൂ​ണും തകർന്നു

പൊൻകുന്നത്ത് നിയന്ത്രണം നഷ്ടമായ ടാ​ങ്ക​ര്‍ ലോ​റി ഇടിച്ചു കയറി റോഡരികിലെ ട്രാ​ഫി​ക് സി​ഗ്ന​ല്‍ ലൈ​റ്റു​ക​ളും തൂ​ണും തകർന്നു

പൊ​ന്‍​കു​ന്നം: ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ച്ച്‌ ട്രാ​ഫി​ക് സി​ഗ്ന​ല്‍ ലൈ​റ്റു​ക​ളും തൂ​ണും നി​ലം പ​തി​ച്ചു. പു​ന​ലൂ​ര്‍ – മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ല്‍ നി​ന്ന് ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന​തി​ടെ പാ​ലാ റോ​ഡ് ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ല്‍ പോ​സ്‌​റ്റി​ലാ​ണ് പാ​ലാ ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന ടാ​ങ്ക​ര്‍ ലോ​റി പാ​ഞ്ഞു​ക​യ​റി​യ​ത്. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

ഇവിടെ സ്ഥാപിച്ചിരിക്കുന്ന ട്രാ​ഫി​ക്ക് ഡി​വൈ​ഡ​റു​ക​ള്‍ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. പ​ക​ല്‍ മ​ഴ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ല്‍ പോ​ലും ദൂ​രെ നി​ന്നു​ള​ള കാ​ഴ്ച അ​വ്യ​ക്ത​മാ​ണ്. ഉ​യ​ര​ക്കു​റ​വും തി​രി​ച്ച​റി​യാ​നു​ള്ള ക​റു​പ്പും വെ​ളു​പ്പും ക​ള​റും ഇ​ല്ലാ​ത്ത​തും ആ​വ​ശ്യ​ത്തി​നു​ള്ള മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തും അ​പ​ക​ടം വ​ര്‍​ധി​പ്പി​ക്കു​ന്നു.


പ​ല ത​വ​ണ കെ​എ​സ്ടി​പി​ക്ക് പ​ല​രും പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലു ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ഈ ​ഡി​വൈ ഡ​റു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു ക​യ​റു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ച്‌ സൂ​ച​നാ ബോ​ര്‍​ഡു​ക​ള്‍ നേ​ര​ത്തേ ത​ന്നെ ന​ശി​ച്ചി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group