play-sharp-fill
ജീവനക്കാർ എത്താൻ വൈകി; പൊൻകുന്നം ജോയിന്റ് ആർ.ടി.ഓഫീസിൽ ലേണേഴ്‌സ് പരീക്ഷ മണിക്കൂറുകൾ വൈകി

ജീവനക്കാർ എത്താൻ വൈകി; പൊൻകുന്നം ജോയിന്റ് ആർ.ടി.ഓഫീസിൽ ലേണേഴ്‌സ് പരീക്ഷ മണിക്കൂറുകൾ വൈകി

സ്വന്തം ലേഖകൻ

പൊൻകുന്നം: ഓഫീസിലെ ജീവനക്കാർ എത്താൻ വൈകിയതിനെ തുടർന്ന് പൊൻകുന്നം ജോയിന്റ് ആർ.ടി.ഓഫീസിൽ ലേണേഴ്‌സ് പരീക്ഷ മണിക്കൂറുകൾ വൈകിയെന്ന് പരാതി. ഇന്നലെ പരീക്ഷക്കെത്തിയവർ ഏറെനേരം കാത്തുനിന്നു.

രാവിലെ ഒൻപതിനാണ് ലേണേഴ്‌സ് പരീക്ഷ ആരംഭിക്കാറ്. എന്നാൽ 11 മണിക്കാണ് പരീക്ഷ നടത്താൻ ചുമതലപ്പെട്ടവർ എത്തിയത്. രാവിലെ ഡ്രൈവിംഗ് ടെസ്റ്റുള്ളതിനാൽ അതുമായി ബന്ധപ്പെട്ട ചുമതലയുമായി ഏതാനും ഉദ്യോഗസ്ഥർ പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില ഉദ്യോ​ഗസ്ഥർ അവധിയിലുമായിരുന്നതിനാൽ ലേണേഴ്‌സ് ടെസ്റ്റ് നടത്താൻ ആരുമില്ലാത്ത അവസ്ഥയായി