ബൈക്ക് മോഷണക്കേസ് പ്രതിയായ വടവാതൂർ സ്വദേശി പൊൻകുന്നത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു: രക്ഷപെട്ടത് പൊൻകുന്നം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ

ബൈക്ക് മോഷണക്കേസ് പ്രതിയായ വടവാതൂർ സ്വദേശി പൊൻകുന്നത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു: രക്ഷപെട്ടത് പൊൻകുന്നം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ

ക്രൈം ഡെസ്‌ക്

കോട്ടയം: ബൈക്ക് മോഷണം അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും വടവാതൂർ സ്വദേശിയുമായ യുവാവ് പൊൻകുന്നം കോടതി വളപ്പിൽ നിന്നും പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു.

ബൈക്ക് മോഷണ കേസിൽ പ്രതിയായ കോട്ടയം വടവാതൂർ സ്വദേശി ഉണ്ണികൃഷ്ണനാ ( ഉണ്ണി- 20)ണ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് കോടതി വളപ്പിൽ നിന്നും രക്ഷപെട്ടത്. റിമാൻഡിൽ കഴിഞ്ഞിരുന്ന ഉണ്ണികൃഷ്ണനെ മറ്റൊരു മോഷണക്കേസിൽ കസ്റ്റഡിയിൽ വാങ്ങുന്നതിന്റെ ഭാഗമായണ് കോടതിയിൽ എത്തിച്ചത്. പൊലീസ് കസറ്റഡിയിൽ വാങ്ങി, കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം സ്റ്റേഷനിലേയ്ക്കു കൊണ്ടു പോകാൻ ഇറക്കിയപ്പോഴാണ് പ്രതി രക്ഷപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി വരാന്തയിൽ നിന്ന് പൊലീസിന്റെ കണ്ണു വെട്ടിച്ച് ഓടിയ പ്രതി അതിവേഗം രക്ഷപെടുകയയിരുന്നു. കനത്ത മഴയിൽ കോടതിയുടെ പിൻഭാഗം വഴിയാണ് പ്രതി രക്ഷപെട്ടത്.പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. രാത്രി വൈകിയും പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

എന്നാൽ, മുൻകൂട്ടി പ്ലാൻ ചെയത ശേഷമാണ് പ്രതി രക്ഷപെട്ടതെന്നാണ് ലഭിക്കുന്ന സൂചന. ഇയാളെ കാണാനായി കോടതി വളപ്പിൽ കുറച്ച് സുഹൃത്തുക്കൾ എത്തിയിരുന്നു. ഇവർ പോയ ഭാഗത്തേയ്ക്കാണ് പ്രതി രക്ഷപെട്ടിരിക്കുന്നത്. സംഭവത്തിൽ പൊലീസിനുണ്ടായ വീഴ്ചയിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.