മൂന്ന് വയസുകാരിയുടെ കൊവിഡ് പരിശോധനാ ഫലത്തിൽ പിഴവ്: നെഗറ്റീവായ കുട്ടി പോസിറ്റീവാണെന്ന് പരിശോധനാ ഫലം: പൊൻകുന്നം അരവിന്ദാ ആശുപത്രിയ്ക്കെതിരെ പരാതി; വില കുറയ്ക്കണമെന്ന് സർക്കാർ പറഞ്ഞിട്ടും പി പി ഇ കിറ്റിന് വാങ്ങുന്നത് കൊള്ള വില്ല;അരവിന്ദാ സംഘപരിവാർ ബന്ധമുള്ള സ്ഥാപനം

മൂന്ന് വയസുകാരിയുടെ കൊവിഡ് പരിശോധനാ ഫലത്തിൽ പിഴവ്: നെഗറ്റീവായ കുട്ടി പോസിറ്റീവാണെന്ന് പരിശോധനാ ഫലം: പൊൻകുന്നം അരവിന്ദാ ആശുപത്രിയ്ക്കെതിരെ പരാതി; വില കുറയ്ക്കണമെന്ന് സർക്കാർ പറഞ്ഞിട്ടും പി പി ഇ കിറ്റിന് വാങ്ങുന്നത് കൊള്ള വില്ല;അരവിന്ദാ സംഘപരിവാർ ബന്ധമുള്ള സ്ഥാപനം

സ്വന്തം ലേഖകൻ

പൊന്‍കുന്നം: ഛർദിയും അസ്വസ്ഥതകളുമായി എത്തിയ കുട്ടിയ്ക്ക് കൊവിഡാണെന്ന പരിശോധനാ ഫലം നൽകിയ പൊൻകുന്നം അരവിന്ദാ ആശുപത്രിയ്ക്കെതിരെ പരാതി. കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസർക്കാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നത്.

പൊന്‍കുന്നം സ്വദേശികളായ രാഹുൽ-ഹർഷ ദമ്പതികളുടെ കുട്ടിയുടെ പരിശോധനാ ഫലത്തിലാണ് തെറ്റു സംഭവിച്ചതായി പരാതി ഉയർന്നത്. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 17ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് പോസിറ്റീവ് ആയത്. എന്നാല്‍ തൊട്ടടുത്ത ദിവസം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡില്ലെന്ന് സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ പിപിഇ കിറ്റിന് അമിത തുക ഈടാക്കിയെന്നും പരാതിയില്‍ പറയുന്നു. ഈ കിറ്റ് ഉപയോഗിച്ചാണ് മറ്റുള്ളവര്‍ക്കും പരിശോധന നടത്തുന്നതെന്നും പരാതിയിലുണ്ട്. 273 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച വില. എന്നാല്‍ നികുതി അടക്കം 450 രൂപയാണ് വാങ്ങിയത്. സര്‍ക്കാര്‍ ഉത്തരവു വരുന്നതിനു മുമ്പ് ആശുപത്രിയിൽ വാങ്ങി വാങ്ങി വെച്ചിരുന്ന കിറ്റായതിനാലാണ് 450 രൂപ വാങ്ങിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. 14നാണ് വില നിശ്ചയിച്ച് സർക്കാർ ഉത്തരവു വന്നത്. പരിശോധനയില്‍ പിഴവില്ലെന്നും, റിസള്‍ട്ട് കൃത്യമായാണ് രേഖപ്പെടുത്തിയതെന്നും ആശുപത്രി പ്രതിനിധി വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ വിശദാശംങ്ങൾ അറിയില്ലെന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെയ് 17ന് മൂന്നു വയസ്സുള്ള കുട്ടിക്ക് ചര്‍ദ്ദി ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം ദഹിക്കാത്തതാണ് ഛര്‍ദ്ദിക്കു കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് കുത്തിവെയ്പ്പും നല്‍കി. കോവിഡ് പരിശോധന നടത്തണമെന്ന ആശുപത്രി ജീവനക്കാരുടെ നിര്‍ദേശപ്രകാരം അവിടെ തന്നെ പരിശോധനയും നടത്തി.

ഫലം പോസിറ്റീവ് ആണെന്നും ഡ്രിപ്പ് ഇടണമെന്നും പറഞ്ഞു. ഒപ്പം പിപിഇ കിറ്റിനായി 450 രൂപ അടയക്കണമെന്നും ആവശ്യപ്പെട്ടു. മകളെ കിടത്തിയിരിക്കുന്ന സ്ഥലം വൃത്തിഹീനമാണെന്ന് പിതാവ് പലതവണ പറഞ്ഞതിനു ശേഷമാണ് കിടക്കയില്‍ ഷീറ്റ് വിരിക്കാന്‍ പോലും തയ്യാറായതെന്ന് പരാതിയിൽ പറയുന്നു.

മകളെ പരിചരിക്കുന്ന പിപിഇ കിറ്റ് ധരിച്ചു തന്നെയാണ് മറ്റ് രോഗികളേയും പരിചരിച്ചത്. പരിശോധനാ ഫലം തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഫലം ലഭിക്കാതെ പോകില്ലെന്ന് അറിയിച്ചതോടെയാണ് പ്രിന്റ് ലഭിച്ചതെന്നും പരാതിയിലുണ്ട്.

പരാതി ഇങ്ങനെ

“രാവിലെ മകള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ട് ഒഴിച്ചാല്‍ വീട്ടില്‍ മറ്റാര്‍ക്കും പ്രശ്‌നങ്ങളില്ല. അതേതുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകൻ കൂടിയായ ഭര്‍തൃസഹോദരന്‍ പറഞ്ഞതനുസരിച്ച് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ആന്റിജന്‍ പരിശോധന നടത്തി. ഫലം നെഗറ്റീവ്. ആര്‍ടിപിസിആറും നടത്തി. അതും നെഗറ്റീവ്. വിവരം ആശാപ്രവര്‍ത്തകരെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറേയും അറിയിച്ചു. ഇവരുടെ നിര്‍ദ്ദേശപ്രകാരം വീട്ടിലുള്ള എല്ലാവരും നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവ് തന്നെയാണ്. അരവിന്ദ ആശുപത്രിയിലെ ഫലം കൃത്യതയില്ലാത്തതാണ്. മൂന്ന് വയസുള്ള സ്വന്തം മകള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞ അമ്മയെന്ന നിലയില്‍ ഏറെ മാനസികബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. കാര്യങ്ങള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു” : ഹർഷ പരാതിയിൽ പറയുന്നു.