play-sharp-fill
കോട്ടയം പൊൻകുന്നം ചിറക്കടവ് സ്വദേശിയായ നഴ്‌സ് ഇംഗ്ലണ്ടിൽ മരിച്ചു: മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്; മരണ കാരണം ഭർത്താവിന്റെ പീഡനമെന്നും ആരോപണം

കോട്ടയം പൊൻകുന്നം ചിറക്കടവ് സ്വദേശിയായ നഴ്‌സ് ഇംഗ്ലണ്ടിൽ മരിച്ചു: മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്; മരണ കാരണം ഭർത്താവിന്റെ പീഡനമെന്നും ആരോപണം

തേർഡ് ഐ ബ്യൂറോ

കോട്ടയം: പൊൻകുന്നം ചിറക്കടവ് സ്വദേശിയായ നഴ്‌സ് ഇംഗ്ലണ്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ഇംഗ്ലണ്ടിലെ റെഡിച്ചിൽ കുടുംബ സഹിതം താമസിച്ചിരുന്ന നഴ്‌സിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിറക്കടവ് ഓലിക്കൽ ഷീജ കൃഷ്ണനെ(ഷീന-43)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിനു പിന്നിൽ ഭർത്താവിന്റെ പീഡനമാണെന്നാരോപിച്ചു ബന്ധുക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിലാണ് ഷീജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യം ഭർത്താവിന്റെ സുഹൃത്തുക്കൾ അറിയിച്ചത്. പനിയുണ്ടായിരുന്നതായും ഇതേ തുടർന്നു ഹൃദയാഘാതം അനുഭവപ്പെട്ടതായും ഇവർ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇംഗ്ലണ്ടിലെ റെഡിച്ചിൽ കുടുംബ സമേതം കഴിയുകയായിരുന്നു ഷീജ. ഇതിനിടെയാണ് ഇവരുടെ മരണം ഉണ്ടായത്. വർഷങ്ങളായി ഷീജ ഇംഗ്ലണ്ടിലായിരുന്നു. ചിറക്കടവ് ഓലിക്കൽ കൃഷ്ണൻകുട്ടിയുടെയും ശ്യാമളയുടെയും മകളാണ് ഷീജ. പാലാ അമനകര സ്വദേശിയായ ബൈജുവാണ് ഇവരുടെ ഭർത്താവ്. ഇയാൾ പബ്ലംബിങ് ഇലക്ട്രിക്കൽ ജോലികളാണ് ചെയ്തിരുന്നത്. ആയുഷും ധനുഷും മക്കളാണ്.

എന്നാൽ, ഭർത്താവിന്റെ ക്രൂരമായ പീഡനങ്ങളാണ് ഇപ്പോൾ മരണത്തിനു കാരണമായിരിക്കുന്നതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ഇരുവരും തമ്മിൽ അത്ര സ്വരച്ചേർച്ചയിലായിരുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ എംബസിയിൽ അടക്കം പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.