play-sharp-fill
പൊൻകുന്നത്ത് 19 ആം മൈലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: 24 പേർക്ക് പരിക്ക്: പരിക്കേറ്റവർ താലൂക്ക് ആശുപത്രിയിലും, മെഡിക്കൽ കോളജിലും

പൊൻകുന്നത്ത് 19 ആം മൈലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: 24 പേർക്ക് പരിക്ക്: പരിക്കേറ്റവർ താലൂക്ക് ആശുപത്രിയിലും, മെഡിക്കൽ കോളജിലും

സ്വന്തം ലേഖകൻ

കോട്ടയം : പൊൻകുന്നം 19 ആം മൈലിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിച്ചു 24 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച വൈകിട്ട് ആറരയ്ക്കായിരുന്നു അപകടം.

യു. എം.എസ് – .ഫാൽക്കൺ എന്നീ സ്വകാര്യ ബസ്സുകൾ പൊൻകുന്നം ടൗണിന് സമീപത്ത് വച്ചാണ് കൂട്ടി ഇടിച്ചത്. അപകടത്തിൽ 24 പേർക്ക് പരുക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരുടെയും പരുക്ക് ഗുരുതരമല്ല ഇതിൽ 20 പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും 4 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു പൊലീസും , നാട്ടുകാരും , അഗ്നി രക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.