play-sharp-fill
അകത്ത് മാത്രമല്ല, പുറത്തും ഗുണങ്ങള്‍..! പലതരത്തിലുള്ള അസുഖങ്ങള്‍ ഭേദമാക്കാൻ ഉത്തമം; മാതളനാരങ്ങയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങളറിയാം

അകത്ത് മാത്രമല്ല, പുറത്തും ഗുണങ്ങള്‍..! പലതരത്തിലുള്ള അസുഖങ്ങള്‍ ഭേദമാക്കാൻ ഉത്തമം; മാതളനാരങ്ങയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങളറിയാം

കോട്ടയം: മാതളനാരങ്ങ ഏറെ രുചികരവും ഗുണകരവുമാണ്.

എന്നാല്‍ മാതളം മാത്രമല്ല അതിന്റെ തൊലിയ്ക്കും ഗുണങ്ങള്‍ പലതുണ്ട്. മാതളനാരങ്ങയുടെ തൊലി കയ്പ്പുള്ളതും രുചിയുള്ളതുമാണ്.

പലതരത്തിലുള്ള അസുഖങ്ങള്‍ ഭേദമാക്കാൻ മാതളത്തിന്റെ തൊലി ഉപയോഗിക്കാറുണ്ട്.
പോഷകങ്ങളാല്‍ സമ്പുഷ്ടമായ മാതളനാരങ്ങ തൊലി പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്തുന്നു. മാതളം തൊലിയ്ക്ക് ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഫലമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ അമിതവണ്ണമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.
അവശ്യ ധാതുക്കളും ബയോ ആക്റ്റീവ് പദാർത്ഥങ്ങളും കൊണ്ട് സമ്പുഷ്ടമായ മാതളത്തിന്റെ തൊലി എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കും.

ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളില്‍ ഓസ്റ്റിയോപൊറോസിസ്, അസ്ഥി ഒടിവുകള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
മാതളനാരങ്ങയുടെ തൊലിയില്‍ ഫ്ലേവനോയ്ഡുകള്‍, പോളിഫെനോള്‍സ്, ടാന്നിൻസ് എന്നിവ അടങ്ങിയിരിക്കുന്നു. ചുമ, തൊണ്ടവേദന എന്നിവയുടെ ചികിത്സയില്‍ സഹായിക്കുന്ന ആൻറി ബാക്ടീരിയല്‍ ഗുണങ്ങള്‍ മാതളനാരങ്ങയുടെ സത്തില്‍ ഉണ്ടെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതിനാല്‍, ചുമയുണ്ടെങ്കില്‍ മാതളനാരങ്ങയുടെ തൊലി പൊടിച്ച്‌ കഴിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.

വിവിധ ദഹനപ്രശ്നങ്ങള്‍, പ്രത്യേകിച്ച്‌ വയറിളക്കം ചികിത്സിക്കാൻ പരമ്ബരാഗത വൈദ്യശാസ്ത്രം മാതളനാരങ്ങയുടെ തൊലി ഉപയോഗിച്ച്‌ വരുന്നു. തൊലിയില്‍ കാണപ്പെടുന്ന ടാനിനുകള്‍ക്ക് ടിഷ്യൂകളെ ശക്തമാക്കാനും കുടല്‍ വീക്കം കുറയ്ക്കാനും സഹായിക്കും. മാതളനാരങ്ങ തൊലി ചായയ്ക്ക് ദഹനം മെച്ചപ്പെടുത്താനും വയറിളക്കം അല്ലെങ്കില്‍ ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാനും കഴിയും.

താരൻ അകറ്റാൻ മാതളനാരങ്ങയുടെ തൊലി മികച്ചതായി വിദഗ്ധർ പറയുന്നു. പൊടിച്ച മാതളനാരങ്ങയുടെ തൊലി ഹെയർ ഓയിലുമായി യോജിപ്പിച്ച്‌ മുടിയുടെ വേരുകളില്‍ പുരട്ടുക. രണ്ട് മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച്‌ മുടി കഴുകുക.