പൊലീസിന്റെ സ്വർണ്ണ വേട്ടകളില്‍ അന്വേഷണം പ്രഖ്യാപിച്ച് കസ്റ്റംസ്: കരിപ്പൂർ കേന്ദ്രീകരിച്ച് പൊലീസ് പിടികൂടിയ കള്ളക്കടത്ത് കേസുകള്‍ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.
കൊച്ചി: പൊലീസിന്റെ സ്വർണ്ണവേട്ടകളില്‍ അന്വേഷണം പ്രഖ്യാപിച്ച് കസ്റ്റംസ് .കൊച്ചിയില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
കരിപ്പൂർ കേന്ദ്രീകരിച്ച് പൊലീസ് പിടികൂടിയ കള്ളക്കടത്ത് കേസുകള്‍ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.
കസ്റ്റംസ് പ്രിവൻ്റീവ് കൊച്ചിയില്‍ യോഗം ചേർന്നു. മലപ്പുറം എസ് പി യായിരുന്ന സുജിത് ദാസിനെതിരായ ആരോപണഞളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണർ പത്മാവതിക്കാണ് അന്വേഷണ ചുമതല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, എഡിജിപി എംആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നല്‍കി.
ഷെയ്ക് ദർവേഷ് സാഹിബ് (എസ്പിസി) ജി. സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്‌പി, എസ്‌എസ്‌ബി ഇൻ്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക