പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്ന സിഐയുടെ പരാതിയിൽ കേസ്: സംഭവം തിരുവല്ല പോലീസ് സ്റ്റേഷനിൽ.
പത്തനംതിട്ട: തിരുവല്ലയിൽ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്ന സിഐയുടെ പരാതിയിൽ കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നത്.
സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജ് കുമാറിനെതിരെ തിരുവല്ല സിഐയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
ഇയാളെ പിന്നീട് മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇവിടെയും ബഹളം ഉണ്ടാക്കിയതായി എഫ്ഐആറിൽ പറയുന്നു. രാജകുമാറിനെതിരെ നടപടി ഉണ്ടാകുമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളെ മാറ്റണമെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
സംഭവ ദിവസം രാജ് കുമാറിന് സ്റ്റേഷനിൽ ജിഡി ഡ്യൂട്ടിയുണ്ടായിരുന്നു. രാത്രി മദ്യപിച്ച് സ്റ്റേഷനിലെത്തിയ ഇദ്ദേഹം സഹപ്രവർത്തകരോട് ബഹളം വെച്ചെന്നാണ് പരാതി.
സിഐയുടെ നിർദ്ദേശപ്രകാരം ഇദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ഇത് തന്നെ തുടർന്നു. കേരള പൊലീസ് ആക്ട് 2011 ലെ 118 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.