സിനിമയിൽ വില്ലനായ പോലീസുകാരനോട് നായകൻ പറയുന്ന പോലെ ഡിവൈഎസ് പിയോട് ഡിവൈഎഫ് ഐ നേതാവിന്റെ വെല്ലുവിളി: തൊപ്പിയും യൂണിഫോമും അഴിച്ചു വച്ച് അങ്ങാടിയിലേക്ക് ചെല്ലാനാണ് ഭീഷണി : പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയവരെ ലാത്തിചാർജ് ചെയ്തതാണ് പ്രശ്നം
കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധ മാർച്ച് നടത്തിയവർക്കെതിരെ ലാത്തിചാർജിന് നേതൃത്വം നല്‍കിയ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിനെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ നേതാവ് .
യൂണിഫോമും, തൊപ്പിയും അഴിച്ചുമാറ്റി കാഞ്ഞങ്ങാട് അങ്ങാടിയില്‍ ഇറങ്ങണമെന്നാണ് വെല്ലുവിളി.
ഒരു എസ്‌എഫ്‌ഐക്കാരൻ മതി നിന്നെ കൈകാര്യം ചെയ്യാനെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് പ്രസംഗത്തില്‍ ഭീഷണിപ്പെടുത്തി. കാഞ്ഞങ്ങാട് ടൗണില്‍ വെച്ച് ഡിവൈഎസ്പിയെ നേരിടുമെന്നും ബാബു പെരിങ്ങേത്തിനെത്തിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ നേതാവ് ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് മൻസൂർ നഴ്സിംഗ് കോളേജിലെ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച കേസിലാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം അക്രമത്തില്‍ കലാശിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ് ശനിയാഴ്ച രാത്രി 10.30 ഓടെ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. സംഭവം സഹപാഠികള്‍ കണ്ടതിനാലാണ് വിദ്യാർഥിനിയെ
രക്ഷിക്കാനായത്. പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം ചൂണ്ടിക്കാട്ടി വിവിധ വിദ്യാർഥി സംഘടനകളും യുവജന സംഘടനകളും വ്യാപകമായാണ് പ്രതിഷേധ മാർച് സംഘടിപ്പിച്ചത്.