ഇന്ധനം നിറയ്ക്കാർ കാശില്ല: പോലീസ് വണ്ടികൾ കട്ടപ്പുറത്താവും: നവകേരള സദസിന് ഓടിയതടക്കം 50 ലക്ഷത്തോളംകുടിശിക: സർക്കാർ ധൂർത്തിന് ഒട്ടും കുറവില്ല..

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ പോലീസ് ജീപ്പുകളുടെ ഓട്ടം താമസിയാതെ നിലയ്ക്കും. ഇന്ധനം വാങ്ങാൻ പണം ഇല്ലാത്തതാണ് കാരണം. പല വണ്ടികളും ഉടൻ കട്ടപ്പുറത്താവും. പമ്പ് ഉടമകൾക്ക് നല്കാനുള്ള കുടിശിക 50 ലക്ഷത്തോളം വരും. ഇനി പോലീസ് ജീപ്പിന് ഇന്ധനം കടം നല്കാനാവില്ല എന്ന നിലപാടിലാണ് പമ്പ് ഉടമകൾ.
അതേസമയം കോടികൾ മുടക്കി നവകേരളയാത്ര നടത്താനും ഡൽഹി പ്രതിനിധി ക്ക് ഓണറേറിയം ഇനത്തിൽ ലക്ഷങ്ങൾ മുടക്കാനും സർക്കാർ തയാറായി.
നാട്ടിൽ എവിടെയെങ്കിലും കൊള്ളയോ കൊലയോ നടന്നാൽ ഓടിയെത്തേണ്ട പോലീസ് ഇനിയെന്തു ചെയ്യും എന്ന ആശങ്കയിലാണ്.

നവകേരള സദസിന് അടക്കം ഓടിയതിന്റെ കുടിശിക കൂടിയതോടെ ഇപ്പോള്‍ വണ്ടി ഓടിക്കാനാകാത്ത അവസ്ഥയിലാണ് ജില്ലയിലെ പൊലീസുകാര്‍ക്ക്.
അത്യാവശ്യകാര്യങ്ങള്‍ക്ക് ഓടാൻ പൊലീസുകാര്‍ കൈയില്‍ നിന്ന് പിരിച്ചാണ് ഇന്ധനം നിറയ്ക്കുന്നത്.

നഗരത്തിലെ കണ്‍ട്രോള്‍ റൂം അടക്കം പൊലീസ് വാഹനങ്ങളും എ.ആര്‍. ക്യാമ്പിലെ വാഹനങ്ങളുമാണ് പ്രതിസന്ധിയിലായത്. . സ്‌റ്റേഷനുകളിലെ വാഹനങ്ങള്‍ക്ക് പുറമെ എ.ആര്‍ കാമ്ബിലെ വാഹനങ്ങളും നഗരത്തിലെ പമ്പുകളില്‍ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തെ തുക കുടിശിക നല്‍കാനുണ്ട്. 50 ലക്ഷത്തിനടുത്താണ് കുടിശിക. പണം കിട്ടാതെ ഇന്ധനം നല്‍കാനാവാത്ത സ്ഥിതിയാണെന്നാണ് പമ്പ് ഉടമ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ദിവസമായി ഇന്ധനം നിറക്കാനെത്തുന്ന വാഹനങ്ങളെ മടക്കിയയക്കുകയാണ്. നേരെത്തേയും ഇത്തരത്തില്‍ കുടിശിക വരാറുണ്ടെങ്കിലും ഇത്ര വലിയ തുക ആകുന്നത് ആദ്യമായാണ്. ഇന്ധനം കിട്ടാതായതോടെ സ്‌റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താറുമാറായി.