നീതിക്കായുള്ള പ്രതിഷേധത്തിനിടെ എസ്.പിയുടെ കാലില്‍ വീണ് കോണ്‍സ്റ്റബിള്‍: മേലുദ്യോഗസ്ഥരുടെ വീട്ടുപണി ഇനി ചെയ്യില്ല: സമരത്തിന്റെ രൂപവും ഭാവവും മാറുന്നു.
ഹൈദരാബാദ്: നീതി ആവശ്യപ്പെട്ട് പ്രതിഷേധ സമരം തുടരുന്നതിനിടെ സിർസില്ല എസ്.പിയുടെ കാലില്‍ വീണ് കോണ്‍സ്റ്റബിള്‍.
തെലങ്കാനയിലുടനീളം ഏകീകൃത പൊലീസ് നയം ആവശ്യപ്പെട്ടാണ് ഒരു പോലീസ് ഒരു സംസ്ഥാനം എന്ന നയം ആവശ്യപ്പെട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാർ നടത്തിയ സമരത്തിനിടെ നീതി തേടി എസ്.പിയുടെ കാലില്‍ വീണ് കോണ്‍സ്റ്റബിള്‍.
ആംഡ് റിസർവിലെയും (എ.ആർ) തെലങ്കാന സ്‌പെഷ്യല്‍ പോലീസിലെയും (ടി.ജി.എസ്.പി) കോണ്‍സ്റ്റബിള്‍മാരുടെ പ്രതിഷേധത്തിനിടെ ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിളായ രാജന്ന സിർസില്ലയാണ് എസ്.പി അഖില്‍ മഹാജന്റെ കാലില്‍ വീണത്. പ്രതിഷേധ സമരം നടക്കുന്ന വിവരമറിഞ്ഞ് ബറ്റാലിയൻ സന്ദർശിച്ച എസ്.പിയുടെ കാല്‍ക്കല്‍ വീണാണ് കോണ്‍സ്റ്റബിള്‍ നീതിക്കായി അപേക്ഷിച്ചത്.
ടി.ജി.എസ്.പി 17ാം ബറ്റാലിയനിലെ സായുധ റിസർവ് കോണ്‍സ്റ്റബിള്‍മാർ ശനിയാഴ്ച രാവിലെ സിർസില്ലയിലെ സർദാപൂരിലുള്ള സിർസില്ല കമാൻഡൻ്റ് ഓഫിസില്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേലുദ്യോഗസ്ഥരുടെ വീടുകളിലെ ജോലികള്‍ പോലും ചെയ്യാൻ തങ്ങള്‍ നിർബന്ധിതരാകുന്നുവെന്ന് കോണ്‍സ്റ്റബിള്‍മാർ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥിരമായ ചികിത്സയുടെയും തുല്യമായ തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് കോണ്‍സ്റ്റബിള്‍മാരുടെ പ്രതിഷേധം.
വാറങ്കലില്‍, നല്‍ഗൊണ്ടയില്‍, ഇബ്രാഹിംപട്ടണം എന്നിവിടങ്ങളിലാണ് പ്രതിഷേധം ശക്തം. അടിയന്തര പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് നിരവധി പൊലീസ് കോണ്‍സ്റ്റബിള്‍മാരും അവരുടെ കുടുംബാംഗങ്ങളും സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചു. എന്നാല്‍ സമരം അടിച്ചമർത്തിയ പൊലീസ് ചിലരെ പ്രകടനത്തിനിടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഒരു നിശ്ചിത കാലയളവിലെത്തിയാല്‍ കോണ്‍സ്റ്റബിള്‍മാർക്ക് സ്ഥാനക്കയറ്റം നല്‍കുന്ന തമിഴ്‌നാട് സർക്കാറിന്റെ നയം നടപ്പാക്കാനാണ് തെലങ്കാന കോണ്‍സ്റ്റബിള്‍മാർ ആവശ്യപ്പെടുന്നത്.
ഇത് സിവില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ ഇവർക്കും ലഭിക്കുന്നതിന് കാരണമാകും. പ്രതിഷേധ സമരത്തില്‍ നിരവധി സ്ത്രീകളും പങ്കെടുത്തു. രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തില്‍ നിരവധി സ്ത്രീകള്‍ തങ്ങളുടെ ഭർത്താക്കന്മാർക്ക്
മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒത്തുകൂടി. വാറങ്കല്‍ ജില്ലയിലെ മാമന്നൂരിലെ നാലാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍മാർ ബറ്റാലിയൻ കമാൻഡറുടെ ഓഫിസിന് പുറത്ത് തങ്ങളുടെ പരാതികള്‍ ഉന്നയിച്ച് കുത്തിയിരിപ്പ് സമരം നടത്തി