play-sharp-fill
പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിൽ വേണ്ടെന്ന നഗരസഭയുടെ നിലപാടിനു പിന്നിലെ രഹസ്യം ഇതാണ്; ജോസ്‌കോ ജുവലറി ഉൾപ്പെടുന്ന രാജീവ് ഗാന്ധി കോംപ്ലക്‌സിനുള്ളിലെ പത്താം നമ്പർ കടമുറി വാടകയ്ക്ക് എടുത്ത ചന്ദ്രന് പൊലീസ് സ്റ്റേഷൻ മൈതാനം തീറെഴുതി നൽകി; പൊലീസ് സ്റ്റേഷൻ മൈതാനം ചട്ടവിരുദ്ധമായി എഴുതി നൽകിയത് ഇപ്പോൾ ബി.ജെ.പി നേതാവായ റീബാ വർക്കി നഗരസഭ അദ്ധ്യക്ഷയായിരിക്കെ; രേഖകൾ തേർഡ് ഐ ന്യൂസിന്

പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിൽ വേണ്ടെന്ന നഗരസഭയുടെ നിലപാടിനു പിന്നിലെ രഹസ്യം ഇതാണ്; ജോസ്‌കോ ജുവലറി ഉൾപ്പെടുന്ന രാജീവ് ഗാന്ധി കോംപ്ലക്‌സിനുള്ളിലെ പത്താം നമ്പർ കടമുറി വാടകയ്ക്ക് എടുത്ത ചന്ദ്രന് പൊലീസ് സ്റ്റേഷൻ മൈതാനം തീറെഴുതി നൽകി; പൊലീസ് സ്റ്റേഷൻ മൈതാനം ചട്ടവിരുദ്ധമായി എഴുതി നൽകിയത് ഇപ്പോൾ ബി.ജെ.പി നേതാവായ റീബാ വർക്കി നഗരസഭ അദ്ധ്യക്ഷയായിരിക്കെ; രേഖകൾ തേർഡ് ഐ ന്യൂസിന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് ഹൈക്കോടതിയെ സമീപിച്ചതിനു നഗരസഭ അധികൃതർ പിൻതുണ നൽകാത്തതിന്റെ കാരണം പകൽ പോലെ വ്യക്തമായി. അനധികൃതമായി നഗരസഭാ വക കെട്ടിടം കൈവശം വെച്ചിരിക്കുന്ന ജോസ്‌കോയ്ക്കു നഗരസഭാ അധികൃതർ കൂട്ടു നിൽക്കുന്നതിന്റെ കൃത്യമായ വിവരങ്ങളാണ് ഇപ്പോൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിരിക്കുന്നത്.


രാജീവ് ഗാന്ധി കോംപ്ലക്‌സിലെ പത്താം നമ്പർ മുറി തൃശൂർ സ്വദേശിയായ ടി.എ ചന്ദ്രന്റെ പേരിലാണ് ലേലം കൊണ്ടിരിക്കുന്നത്. ഈ മുറിയുടെ ഉടമസ്ഥനായ ടി.എ ചന്ദ്രന് വർഷങ്ങളോളമാണ് പഴയ പൊലീസ് സ്റ്റേഷൻ മൈതാനം നഗരസഭ പാട്ടത്തിനു നൽകിയത്. ഇതു സംബന്ധിച്ചുള്ള രേഖകൾ തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ്, നേരത്തെ കോട്ടയം നഗരസഭ അദ്ധ്യക്ഷയായിരുന്ന ഇപ്പോഴത്തെ ബി.ജെ.പി നേതാവ് റീബാ വർക്കിയുടെ കാലത്താണ് രാജീവ് ഗാന്ധി കോംപ്ലക്‌സിനു പിന്നിലെ പഴയ പൊലീസ് സ്റ്റേഷൻ മൈതാനം ചന്ദ്രന് എഴുതി നൽകിയത് എന്ന് കണ്ടെത്തിയത്. അക്ഷരാർത്ഥത്തിൽ കോട്ടയം നഗരത്തെ തന്നെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

രാജീവ് ഗാന്ധി കോംപ്ലക്സ് അനധികൃതമായി ജോസ്കോ ജൂവലറി ഉടമ ജോസിന് നല്കുകയും കൃത്യമായി വാടക വർദ്ധിപ്പിച്ച് വാങ്ങാറുമില്ലന്നതിൻ്റെ തെളിവുകൾ കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് പുറത്തുവിട്ടിരുന്നു,9912 സ്ക്വയർ ഫീറ്റ് കൈവശമുള്ള ജോസ്കോ ഗ്രൂപ്പ് നല്കുന്ന വാടക സ്ക്വയർ ഫീറ്റിന് 18 രൂപ മാത്രമാണ്, നഗരസഭയ്ക്ക് പ്രതിമാസം 8 ലക്ഷത്തിലധികം രൂപ നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഇത് സംബന്ധിച്ച് പൊതുപ്രവർത്തകനായ ശ്രീകുമാർ വിജിലൻസിൽ പരാതി നല്കിയിട്ടുണ്ട്.

ഇതിനിടെ ജോസ്കോ ഗ്രൂപ്പ് രാജീവ് ഗാന്ധി കോംപ്ലക്സിൽ അനധികൃതമായി കൈവശം വെച്ചിരിക്കുന്നത് 33000 സ്ക്വയർ ഫീറ്റ് സ്ഥലമാണെന്നും ഇതിൽ വാടക നല്കുന്നത് ചന്ദ്രൻ്റെ പത്താംനമ്പർ മുറി ഉൾപ്പടെ 10472 സ്ക്വയർ ഫീറ്റിനാണെന്നും ബാക്കിയുള്ള 23000 സ്ക്വയർ ഫീറ്റ് സ്ഥലം ഒരു രൂപയും വാടക നല്കാതെ കൈവശപ്പെടുത്തിയിരിക്കുകയാണെന്നും തേർഡ് ഐ ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും