സംസ്ഥാന പൊലീസ് സേനയില്‍ ആറു ഡിവൈ.എസ്.പിമാര്‍ നിരീക്ഷണത്തില്‍; പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുള്ള ഉദ്യോഗസ്ഥനും പട്ടികയില്‍; ഇവരുടെ സര്‍വീസ് പശ്ചാത്തലവും പൊതുജനങ്ങളോടുള്ള ഇപ്പോഴത്തെ ഇടപെടലുമാണ് പരിശോധിക്കുന്നത്
സ്വന്തം ലേഖിക
തിരുവനന്തപുരം: ഐ.ജി ജി ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെ സംസ്ഥാന പൊലീസില്‍ സുപ്രധാന ചുമതലകളിലുള്ള ആറു ഡിവൈ.എസ്.പിമാര്‍ നിരീക്ഷണത്തില്‍.
തിരുവനന്തപുരത്തെ രണ്ടും പത്തനംതിട്ട, പാലക്കാട്, എറണാകുളം റൂറല്‍, തൃശൂര്‍ എന്നിവിടങ്ങളിലെ ഒന്നു വീതവും ഡിവൈ.എസ്.പിമാരാണു നിരീക്ഷണത്തിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് സേനയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന്റെ പേരിലാണ് ഇവരുടെ സര്‍വീസ് പശ്ചാത്തലവും പൊതുജനങ്ങളോടുള്ള ഇപ്പോഴത്തെ ഇടപെടലും പരിശോധിക്കുന്നത്. ആരോപണവിധേയരാകുന്ന ഡിവൈ.എസ്.പി, എ.സി.പി, സി.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥരെ കര്‍ശനമായി നിരീക്ഷിക്കാനാണു തീരുമാനം.
ഇവര്‍ വ്യക്തിപരമായി ഉപയോഗിക്കുന്ന ഫോണുകളില്‍ നിന്നുള്ള കോളുകളുടെ വിശദാംശങ്ങള്‍ ഇനി ശേഖരിക്കും. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ജനങ്ങളുമായി നേരിട്ടു സമ്ബര്‍ക്കമുള്ള ചുമതലകളില്‍ നിയമിക്കരുതെന്ന് സര്‍ക്കാര്‍ ഡി.ജി.പി. അനില്‍കാന്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനൊപ്പമാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചത്. നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുപതോളം ഉദ്യോഗസ്ഥരെ നിര്‍ണായക സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിയമിച്ചിരുന്നു.
പത്തനംതിട്ടയിലെ ഡിവൈഎസ്പി പൊതുജനങ്ങളോടും മേലുദ്യോഗസ്ഥരോടും വരെ മോശമായി പെരുമാറുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതു സംബന്ധിച്ച ഓഡിയോ ക്ലിപ്പുകള്‍ പുറത്തു വന്നിരുന്നു. സിപി്‌എം-സിപിഐ സംഘര്‍ഷത്തില്‍ സിപിഐക്കാര്‍ക്കൊപ്പം നിലയുറപ്പിച്ചതും ചര്‍ച്ചയായി. ഇതിന് പുറമേ മണ്ണ് മാഫിയ ബന്ധവും ആരോപിക്കപ്പെടുന്നു. ഔദ്യോഗിക ഫോണില്‍ വിളിച്ചാല്‍ സംസാരിക്കാന്‍ കൂട്ടാക്കുന്നില്ലെന്ന പരാതിയുമുണ്ട്.