മാഹി വേശ്യകളുടെ കേന്ദ്രം ; പൊതുവേദിയില്‍ മാഹിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരെ കേസ് എടുത്ത് പൊലീസ്

മാഹി വേശ്യകളുടെ കേന്ദ്രം ; പൊതുവേദിയില്‍ മാഹിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരെ കേസ് എടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: പൊതുവേദിയില്‍ മാഹിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരെ കേസ് എടുത്തു. മാഹി പൊലീസാണ് കേസ് എടുത്തത്. കോഴിക്കോട് നടന്ന എംടി രമേശിന്റെ ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു മാഹിയിലെ ജനങ്ങളെ അധിക്ഷേപിച്ച് കൊണ്ട് പിസി ജോര്‍ജ് സംസാരിച്ചത്.

ഇതിനെതിരെ മാഹി എംഎല്‍എ രമേശ് പറമ്പത്ത് ഉള്‍പ്പടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. കോഴിക്കോട്-കണ്ണൂര്‍ റോഡിലെ മയ്യഴി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോകാന്‍ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്. ഇപ്പോള്‍ മാഹിയിലെ റോഡുകള്‍ മോദി സുന്ദരമാക്കി മാറ്റി’ -പി.സി. ജോര്‍ജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിസി ജോര്‍ജ്ജിനെതിരെ ദേശീയ വനിതാ കമ്മീഷനും തെരഞ്ഞെടുപ്പ് കമ്മീഷനും രമേശ് പറമ്പത്ത് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.