play-sharp-fill
വയനാട് സ്പാ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ; 3.88 ഗ്രാം എംഡിഎംഎയും വില്‍പന നടത്തി നേടിയ 91,000 രൂപയും പോക്കറ്റ് ത്രാസും കല്‍പ്പറ്റ പോലീസ് പിടിച്ചെടുത്തു

വയനാട് സ്പാ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ; 3.88 ഗ്രാം എംഡിഎംഎയും വില്‍പന നടത്തി നേടിയ 91,000 രൂപയും പോക്കറ്റ് ത്രാസും കല്‍പ്പറ്റ പോലീസ് പിടിച്ചെടുത്തു

കല്‍പ്പറ്റ: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പാ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ എംഡിഎംഎ വില്‍പന നടത്തുകയും ഉപയോഗിക്കുകയും ചെയ്ത രണ്ടു പേർ അറസ്റ്റിൽ.

കോഴിക്കോട് ഓമശ്ശേരി സ്വദേശി മുഹമ്മദ് റാഷിദ് (34), മുക്കം സ്വദേശി മുസ്തഫ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 3.88 ഗ്രാം എംഡിഎംഎയും വില്‍പന നടത്തി നേടിയ 91,000 രൂപയും മയക്കുമരുന്ന് തൂക്കി തിട്ടപ്പെടുത്തുന്നതിനുള്ള പോക്കറ്റ് ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.

വിനോദ സഞ്ചാരികള്‍ക്ക് ഈ യുവാക്കൾ മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചയോടെയാണ് ‘സ്റ്റൈലോ സ്പാ’യില്‍ നിന്ന് യുവാക്കള്‍ വലയിലായത്. വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ വിവിധ ഹോംസ്റ്റേകളിലേക്ക് എത്തിക്കുന്ന ജോലിയാണ് റാഷിദ് ചെയ്യുന്നത്. ഇതിനിടെ വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമെങ്കില്‍ ഇയാൾ എംഡിഎംഎ വാങ്ങി നല്‍കാറുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. തൂക്കി നല്‍കുന്നതിനാണ് ത്രാസ് കൈവശം വെച്ചിരുന്നത്.

കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എ യു ജയപ്രകാശിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ ടി അനീഷ്, പി സി റോയ് പോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സുധി, ജയേഷ്, സിവില്‍ പോലീസ് ഓഫിസര്‍ ടി അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

നിരോധിത മയക്കുമരുന്നുകള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കര്‍ശന പരിശോധനയും നടപടികളും വയനാട് പോലീസ് തുടരുകയാണ്. ഇതോടെ ജൂലൈ മാസത്തില്‍ അഞ്ചാമത്തെ എംഡിഎംഎ കേസാണ് വയനാട് പോലീസ് പിടികൂടുന്നത്.