video
play-sharp-fill
ഗുരുവായൂരിലെ ലോക്കറ്റ് വ്യാജമാണെന്നു പറഞ്ഞയാളെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു:

ഗുരുവായൂരിലെ ലോക്കറ്റ് വ്യാജമാണെന്നു പറഞ്ഞയാളെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു:

 

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നു വാങ്ങിയ 2 ഗ്രാമിന്റെ സ്വർണ ലോക്കറ്റ് മുക്കുപണ്ടമാണെന്ന് ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടാരി കരുവാൻതൊടി പുത്തൻവി ട്ടിൽ മോഹൻദാസ് (62) പൊലീ സിലും ദേവസ്വത്തിലും നൽകിയ പരാതി അടിസ്‌ഥാനരഹിതമാണെന്നു പരിശോധനയിൽ തെളി ഞ്ഞു.

ലോക്കറ്റ് 916 സ്വർണം തന്നെയെന്ന് ദേവസ്വം അപ്രൈസർ നടത്തിയ പരിശോധനയിലും സ്വകാര്യ ജ്വല്ലറി, കുന്നംകുളത്തെ സർക്കാർ അംഗീകൃത ഹാൾമാർക്കിങ് പരിശോധന കേന്ദ്രം എന്നിവിടങ്ങളിലെ

പരിശോധനയിലും വ്യക്തമായി. ലോക്കറ്റ് സ്വർണ മാണെന്നു ബോധ്യമായെന്നും ദേവസ്വത്തോടു മാപ്പു ചോദിക്കു ന്നുവെന്നും മോഹൻദാസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്ത പൊലീസ് മോഹൻ ദാസിനെ അറസ്‌റ്റ് ചെയ്തശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.