പെണ്‍കുട്ടിയെ കണ്ടത് പൊലീസ് ക്വാര്‍ട്ടേഴ്സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍; എട്ട് മാസമായി പൊലീസ് അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാനായില്ല; പതിമൂന്നുകാരിയുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കാൻ ഉത്തരവ്
തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട 13 കാരിയുടെ ദുരൂഹമരണം സി ബി ഐ അന്വേഷിക്കാൻ ഉത്തരവ്.
എട്ട് മാസമായി പൊലീസ് അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാനാകാത്തതോടെയാണ് കേസ് സി ബി ഐയെ ഏല്‍പ്പിക്കാൻ കോടതി ഉത്തരവിട്ടത്. അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കണമെന്നും സി ബി ഐക്ക് ജസ്റ്റിസ് ബെച്ചു കുര്യൻ നിർദേശം നല്‍കി.
കുട്ടിയുടെ പോസ്റ്റ്മോർട്ടത്തില്‍ തുടർച്ചയായി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതോടെയാണ് കേസ് വേഗത്തില്‍ തന്നെ സി ബി ഐക്ക് നല്‍കാൻ കോടതി ഉത്തരവിട്ടത്. കുട്ടിയുടെ അമ്മ നല്‍കിയ ഹർജിയിലാണ് കോടതി നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2023 മാർച്ച് 29 നാണ് പെണ്‍കുട്ടിയെ പൊലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്ന് ദിവസം മരണത്തോട് മല്ലടിച്ച പെണ്‍കുട്ടി ഏപ്രില്‍ 1 ന് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. പൊലീസ് കോർട്ടേഴ്സില്‍ രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പെണ്‍കുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു.