പൊലീ​​​​സി​​​​ന്‍റെ ഔദ്യോ​​​​ഗി​​​​ക ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ള്‍ തീ​​​വ്ര​​​വാ​​​ദ സ്വ​​​ഭാ​​​വ​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​യ്ക്ക് ചോ​​​​ര്‍​​​​ത്തി നൽകി; മൂന്ന് പൊലീസുകാർക്ക് സ്ഥലം മാറ്റം; അബ്ദുൾ സമദിനെ കോട്ടയത്തേക്കും പി.വി അലിയാർ, പി എസ് റിയാസ് എന്നിവരെ എറണാകുളത്തേക്കുമാണ് സ്ഥലം മാറ്റിയത്

പൊലീ​​​​സി​​​​ന്‍റെ ഔദ്യോ​​​​ഗി​​​​ക ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ള്‍ തീ​​​വ്ര​​​വാ​​​ദ സ്വ​​​ഭാ​​​വ​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​യ്ക്ക് ചോ​​​​ര്‍​​​​ത്തി നൽകി; മൂന്ന് പൊലീസുകാർക്ക് സ്ഥലം മാറ്റം; അബ്ദുൾ സമദിനെ കോട്ടയത്തേക്കും പി.വി അലിയാർ, പി എസ് റിയാസ് എന്നിവരെ എറണാകുളത്തേക്കുമാണ് സ്ഥലം മാറ്റിയത്

സ്വന്തം ലേഖിക

മൂ​​​​ന്നാ​​​​ര്‍: പൊലീ​​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ കം​​​പ്യൂ​​​ട്ട​​​റി​​​ല്‍​​​നി​​​ന്നു ഔദ്യോ​​​​ഗി​​​​ക ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ള്‍ തീ​​​വ്ര​​​വാ​​​ദ സ്വ​​​ഭാ​​​വ​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​യ്ക്കു
ചോ​​​​ര്‍​​​​ത്തി ന​​​​ല്‍​​​​കി​​​​യെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം നേ​​​​രി​​​​ടു​​​​ന്ന പൊലീ​​​​സു​​​​കാ​​​​രെ മറ്റു ജില്ലകളിലേക്ക് സ്ഥ​​​​ലം മാ​​​​റ്റി.

ജി​​​​ല്ലാ പൊലീ​​​​സ് മേ​​​​ധാ​​​​വി​​​​യുടെ നിർദ്ദേശപ്രകാരം മൂ​​ന്നു പൊലീ​​​​സു​​​​കാ​​​​രെയാണ് സ്ഥ​​​​ലം മാ​​​​റ്റിയ​​​​ത്. മൂ​​​​ന്നാ​​​​ര്‍ പൊലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ അ​​​​ബ്ദു​​​​ല്‍ സ​​​​മ​​​​ദ്, പി.​​എ​​​​സ്. റി​​​​യാ​​​​സ്, പി.​​​​വി. അ​​​​ലി​​​​യാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​ക​​​​ളി​​​​ലേ​​​​ക്കു സ്ഥ​​​​ലം മാ​​​​റ്റി​​​​യ​​​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേ​​​യ് 15ന് ​​​സ്റ്റേ​​​ഷ​​​നി​​​ലെ കം​​​പ്യൂ​​​ട്ട​​​റി​​​ല്‍​​​ നി​​​ന്നു ര​​​ഹ​​​സ്യ വി​​​വ​​​ര​​​ങ്ങ​​​ള്‍ തീ​​​വ്ര​​​വാ​​​ദ സ്വ​​​ഭാ​​​വ​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​യ്ക്കു പൊലീ​​​സു​​​കാ​​​ര്‍ ചോ​​​ര്‍​​​ത്തി ന​​​ല്‍​​​കി​​​യ​​​താ​​​യി ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ര്‍​​​ന്നി​​​രു​​​ന്നു. തു​​​ട​​​ര്‍​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ മൂ​​​ന്നാ​​​ര്‍ ഡി​​​വൈ​​​എ​​​സ്പി കെ.​​​ആ​​​ര്‍. മ​​​നോ​​​ജി​​​നെ ജി​​​ല്ലാ പൊലീ​​​സ് മേ​​​ധാ​​​വി ആ​​​ര്‍. ക​​​റു​​​പ്പ​​​സ്വാ​​​മി നി​​​യോ​​​ഗി​​​ച്ചു.

ഇ​​വ​​രു​​ടെ മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ള്‍ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ പി​​​ടി​​​ച്ചെ​​​ടു​​​ത്തു സൈ​​​ബ​​​ര്‍ സെ​​​ല്ലി​​​നു കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. മൂ​​​ന്നു പൊലീ​​​സു​​​കാ​​​രും ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ നിരീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. അ​​തേ​​സ​​മ​​യം, പൊലീ​​​​സു​​​​കാ​​​​ര്‍​​​​ക്കി​​​​ട​​​​യി​​​​ലെ ചേ​​​​രി​​​​പ്പോ​​​​രും വ്യ​​​​ക്തി വൈ​​​​രാ​​​​ഗ്യ​​​​വു​​​​മാ​​​​ണ് ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​ന്ന് ആ​​​​രോ​​​​പി​​​​ച്ച്‌ ന​​ട​​പ​​ടി​​ക്കു വി​​ധേ​​യ​​നാ​​യ ഒ​​രു പൊലീ​​​​സു​​​​കാ​​​​ര​​​​ന്‍റെ ഭാ​​​​ര്യ​​ രം​​​​ഗ​​​​ത്തു​​വ​​​​ന്നി​​​​രു​​​​ന്നു.

ഏ​​​താ​​​നും മാ​​​സം മു​​​ൻപ് സ​​​മാ​​​ന രീ​​​തി​​​യി​​​ല്‍ തൊ​​​ടു​​​പു​​​ഴ സ്റ്റേ​​​ഷ​​​നി​​​ല്‍​​​ നി​​​ന്നു മ​​​ത​​​തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ള്‍​​​ക്കു വി​​​വ​​​രം ചോ​​​ര്‍​​​ത്തി ന​​​ല്‍​​​കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന പൊലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി പി​​​രി​​​ച്ചു​​​വി​​​ട്ടി​​​രു​​​ന്നു. ക​​​രി​​​മ​​​ണ്ണൂ​​​ര്‍ പൊലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ പി.​​​കെ. അ​​​ന​​​സി​​​നെ​​​യാ​​​ണ് പി​​​രി​​​ച്ചു​​​വി​​​ട്ട​​​ത്. പൊലീ​​​സ് ഡാ​​​റ്റാ ബേ​​​സി​​​ല്‍​​​നി​​​ന്നു വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോര്‍​​​ത്തി ന​​​ല്‍​​​കി​​​യെ​​​ന്ന​​​താ​​​യി​​​രു​​​ന്നു അ​​​ന​​​സി​​​നെ​​​തി​​​രേ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​രോ​​​പ​​​ണം.

ന​​​ര്‍​​​കോ​​​ട്ടി​​​ക് സെ​​​ല്‍ ഡി​​​വൈ​​​എ​​​സ്പി എ.​​​ജി. ലാ​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി പോ​​​ലീ​​​സു​​​കാ​​​ര​​​നെ​​​തി​​​രേ റി​​​പ്പോ​​​ര്‍​​​ട്ട്‌ ന​​​ല്‍​​​കി​​​യ​​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം പൊലീ​​സി​​നും കോ​​ട​​തി​​ക്കു​​മെ​​തി​​രാ​​യി പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് നേ​​താ​​വ് ഇ​​ട്ട ഫേ​​സ്ബു​​ക്ക് പോ​​സ്റ്റ്‌ വ​​നി​​താ എ​​എ​​സ്‌​​ഐ ഷെ​​യ​​ര്‍ ചെ​​യ്ത​​തും വി​​വാ​​ദ​​മാ​​യി​​രു​​ന്നു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ വ​​നി​​താ എ​​എ​​സ്‌ഐ റം​​ല ഇ​​സ്മ​​യി​​ല്‍ ആ​​ണ് പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് നേ​​താ​​വി​​ന്‍റെ പോ​​സ്റ്റ് ഷെ​​യ​​ര്‍ ചെ​​യ്ത​​ത്. ഇ​​തേ​​ത്തു​​ട​​ര്‍​​ന്ന് ഇ​​വ​​രെ സ​​സ്പെ​​ന്‍​​ഡ് ചെ​​യ്തി​​രു​​ന്നു.