പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ബിജെപി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ബിജെപി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷിന്റെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍.

രേണു സുരേഷിന്റ മകന്‍ കടുവാള്‍ കണ്ണിയാറക്കല്‍ വീട്ടില്‍ അക്ഷയ് സുരേഷ് (26), കടുവാള്‍ വടക്കേക്കരപ്പറമ്പില്‍ അനില്‍കുമാര്‍ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് പെരുമ്പാവൂര്‍ ഭജനമഠം റോഡിൽ സംഘം ചേര്‍ന്ന് മാര്‍ഗതടസമുണ്ടാക്കി പരസ്പരം സംഘര്‍ഷം സൃഷ്ടിച്ച സംഘത്തോട് പിരിഞ്ഞ് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു.

എന്നാൽ പിരിഞ്ഞു പോകുന്നതിന് പകരം അക്ഷയും സംഘവും പൊലീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു.

അസഭ്യം പറഞ്ഞ് പൊലീസിന് നേരെ തിരിഞ്ഞ സംഘത്തിന്റെ ആക്രമണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. ഇതോടെ കൂടുതല്‍ പൊലീസ് സന്നാഹമെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സബ് ഇന്‍സ്‌പെക്ടര്‍ റിന്‍സ് എം തോമസ്, എ.എസ്.ഐ അനില്‍ പി വര്‍ഗീസ്, എസ്‌സിപിഒമാരായ അഷറഫ്, നാദിര്‍ഷ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.