വാഹനപരിശോധനയ്ക്കിടെ യുവതിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങി ; നിരന്തരം ഫോൺ വിളിച്ചും  അശ്ലീല വീഡിയോ അയച്ചും ശല്യപ്പെടുത്തി; തൃശ്ശൂരിൽ യുവതിയുടെ പരാതിയിൽ പൊലീസുകാരന് സസ്പെന്‍ഷന്‍

വാഹനപരിശോധനയ്ക്കിടെ യുവതിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങി ; നിരന്തരം ഫോൺ വിളിച്ചും അശ്ലീല വീഡിയോ അയച്ചും ശല്യപ്പെടുത്തി; തൃശ്ശൂരിൽ യുവതിയുടെ പരാതിയിൽ പൊലീസുകാരന് സസ്പെന്‍ഷന്‍

Spread the love

തൃശ്ശൂ‍ര്‍: യുവതിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്പെൻഷൻ.
പെരിങ്ങോട്ടുകര പോലീസ് ഔട്ട് പോസ്റ്റിലെ ഡ്രൈവര്‍ ജോസഫ് ക്ലീറ്റസിനെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്റെ സസ്പെന്റ് ചെയ്തത്.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഇയാള്‍ വാഹന ചെക്കിങ്ങിനിടെ ചാഴൂര്‍ സ്വദേശിയായ യുവതിയുടെ മൊബൈല്‍ നമ്ബര്‍ ചോദിച്ചു വാങ്ങി ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്യുകയും അശ്ലീല വീഡിയോ അയച്ച്‌ അപമാനിച്ചെന്നുമായിരുന്നു പരാതി.

അന്തിക്കാട് ഇന്‍സ്‌പെക്ടര്‍ പി.കെ. ദാസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതി സത്യമാണെന്ന് കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിച്ച എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് പോലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group