video
play-sharp-fill
പൊലീസ് ഡാറ്റാ ബേസില്‍ നിന്നും ആര്‍ എസ് എസ് നേതാക്കളുടെ വിവരങ്ങള്‍ എസ് ഡി പി ഐ  പ്രവര്‍ത്തകര്‍ക്ക്   ചോര്‍ത്തി നല്‍കി;  സിവില്‍ പൊലീസ് ഓഫീസര്‍ക്ക്  സസ്പെന്‍ഷന്‍

പൊലീസ് ഡാറ്റാ ബേസില്‍ നിന്നും ആര്‍ എസ് എസ് നേതാക്കളുടെ വിവരങ്ങള്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കി; സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

സ്വന്തം ലേഖകൻ

ഇടുക്കി: പൊലീസ് ഡാറ്റാ ബേസില്‍ നിന്നും ആര്‍ എസ് എസ് നേതാക്കളുടെ വിവരങ്ങള്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍ .

കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സി പി ഒ പി.കെ. അനസിനെയാണ് സസ്പെന്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊടുപുഴ വണ്ണപ്ര സ്വദേശിയാണ് സസ്പെന്‍ഷനിലായ പൊലീസുകാരന്‍.

ഈ മാസം ആദ്യം ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ആദിവാസിയായ ബസ് കണ്ടക്ടറെ മക്കളുടെ മുന്നില്‍ വെച്ച്‌ ഒരു സംഘം ആക്രമിച്ചിരുന്നു.

ഈ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലീസുകാരന്‍ ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയിരുന്നുവെന്നും കണ്ടെത്തിയത്.