play-sharp-fill
പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് പ്രതിയായ സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുലിനെ വിചാരണ ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച്;എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് ഉത്തരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി അയച്ചു   കൊടുത്തതിനെ  ചൊല്ലിയാണ് വിചാരണ നടപടി

പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് പ്രതിയായ സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുലിനെ വിചാരണ ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച്;എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് ഉത്തരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി അയച്ചു കൊടുത്തതിനെ ചൊല്ലിയാണ് വിചാരണ നടപടി

സ്വന്തം ലേഖിക

തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുലിനെ വിചാരണ ചെയ്യാന്‍ സര്‍ക്കാരിനോട് അനുമതി തേടി. ക്രൈംബ്രാഞ്ച് എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് ഉത്തരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി അയച്ചത് ഗോകുലായിരുന്നു. വന്‍ വിവാദമായ കേസ് രജിസ്റ്റ‍ര്‍ ചെയ്ത് രണ്ടര വ‍ര്‍ഷത്തിനു ശേഷമാണ് കുറ്റപത്രം നല്‍കാനുള്ള ക്രൈംബ്രാഞ്ചിന്‍റെ നടപടി.


പിഎസ്‍സി പരീക്ഷയുടെ സുതാര്യത തന്നെ ചോദ്യ ചെയ്യപ്പെട്ട സംഭവമാണ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഹൈടെക് തട്ടിപ്പ്. യൂണിവേഴ്സിറ്റി കോളിലെ മുന്‍ എസ്‌എഫ്‌ഐ നേതാക്കളാണ് സ്മാര്‍ട്ട് വാച്ചും മൊബൈല്‍ ഫോണും ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തിയത്. ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവരാണ് തട്ടിപ്പിലൂടെ കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യ പേപ്പര്‍ ഫോട്ടെയടുത്ത് സുഹൃത്തായ പൊലീസുകാരന്‍ ഗോകുലിന് അയച്ച്‌ കൊടുത്തു. ഗോകുലും മറ്റ് രണ്ട് സുഹൃത്തുക്കളുമായ സഫീറും പ്രവീണും ചേര്‍ന്ന് ഉത്തരങ്ങള്‍ പ്രതികള്‍ ധരിച്ചിരുന്ന സ്മാര്‍ട്ട് വാച്ചിലേക്ക് തിരിച്ചയക്കുകയായിരുന്നു. പരീക്ഷ എഴുതിയവര്‍ ഉയര്‍ന്ന മാ‍ര്‍ക്ക് വാങ്ങി റാങ്ക് പട്ടിയില്‍ ഇടംനേടിയതോടെയാണ് വിവാദമായത്.

യൂണിവേഴ്സിറ്റി കോളേജിലെ കത്തികുത്ത് കേസിലെ പ്രതികളെ സഹായിക്കാന്‍ പൊലീസുകാരനും മറ്റ് സുഹൃത്തുക്കളും സംസ്കൃത കോളജില്‍ ഇരുന്നാണ് ഉത്തരങ്ങള്‍ അയച്ചത്. 2018 ഓഗസ്റ്റ് എട്ടിനായിരുന്നു പരീക്ഷ. എസ്‌എപി ക്യാമ്ബലിലെ പൊലീസുകാരനായ ഗോകുല്‍ അന്നേദിവസം ജോലിക്കായി ഹാജരായിരുന്നില്ല.

എന്നാല്‍ ഗോകുല്‍ ജോലിക്ക് ഹാജരായെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ ചേര്‍ന്ന് ഡ്യൂട്ടി രജിസ്റ്ററില്‍ രേഖപ്പെടുത്തി. വ്യാജ രേഖയുണ്ടാക്കിയതിന് ഗോകുലുള്‍പ്പടെ നാലു പൊലീസുകാര്‍ക്കെതിരെ മറ്റൊരു കേസെമെടുത്തു.

പക്ഷെ സാധാരണ നടത്തുന്ന ഒരു ക്രമീകരണമാണ് നടത്തിയതെന്നും ബോധപൂര്‍വ്വം കുറ്റകൃത്യത്തില്‍ ഈ പൊലീസുകാര്‍ പങ്കാളികളല്ലെന്നും ചൂണ്ടികാട്ടി പൊലീസ് സംഘടന ഡിജിപിയെ സമീപിച്ചു. ഇത് പരിഗണിച്ച്‌ ഇവരെ ഒഴിവാക്കാനുള്ള ശ്രമം നടക്കുകയാണ്. പ്രതിയാക്കപ്പെട്ട ഒരു പൊലീസുകാരന്‍ ഇന്ന് എസ്‌ഐയാണ്. മറ്റ് രണ്ടു പൊലീസുകാര്‍ എആര്‍ ക്യാമ്ബലിലേക്കും മാറി. ഈ രണ്ട് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചശേഷം സാക്ഷിയാക്കാനാണ് നീക്കം.

നേരത്തെ റിമാന്‍ഡ് ചെയ്യപ്പെട്ട ഗോകുല്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. പരീക്ഷ ഹാളില്‍ മേല്‍നോട്ട വീഴ്ച വരുത്തിയതിന് മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തിരുന്നു. ഇവരെയും പ്രതിസ്ഥാനത്തുനിന്നും മാറ്റി സാക്ഷിയാക്കിയിട്ടുണ്ട്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ഒരു കേസുണ്ടായി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ കുറ്റപത്രം കൊടുത്തിട്ടില്ല. നസീമും ശിവരജ്ഞിത്തും അടക്കമുള്ള പ്രതികള്‍ ജാമ്യത്തിലാണ്.