play-sharp-fill
‘ക്യാമറയുണ്ടല്ലോ.. എല്ലായിടത്തും ഓടിയെത്തേണ്ട ആവശ്യമില്ല’; നൈറ്റ് പട്രോളിംഗിനായി സിറ്റി പൊലീസ് ആവശ്യപ്പെട്ടത് 25 വാഹനങ്ങള്‍; കിട്ടിയത് ഒറ്റൊരണ്ണം; വിചിത്ര മറുപടിയിൽ ഞെട്ടി  ഉദ്യോഗസ്ഥർ

‘ക്യാമറയുണ്ടല്ലോ.. എല്ലായിടത്തും ഓടിയെത്തേണ്ട ആവശ്യമില്ല’; നൈറ്റ് പട്രോളിംഗിനായി സിറ്റി പൊലീസ് ആവശ്യപ്പെട്ടത് 25 വാഹനങ്ങള്‍; കിട്ടിയത് ഒറ്റൊരണ്ണം; വിചിത്ര മറുപടിയിൽ ഞെട്ടി ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ രാത്രികാലത്ത് പോലീസ് പട്രോളിംഗ് നടത്താറുണ്ട്.
എന്നാല്‍ ഇതിനായി വാഹങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസിന് ലഭിച്ചത് വിചിത്ര മറുപടി ആയിരുന്നു.

‘എല്ലായിടത്തും ക്യാമറ ഉണ്ടല്ലോ, ഓടിയെത്തേണ്ട ആവശ്യമില്ല’ എന്നായിരുന്നു മറുപടി. നൈറ്റ് പട്രോളിംഗിനായി 25 വാഹനങ്ങള്‍ ആവശ്യപ്പെട്ട സിറ്റി പൊലീസിന് ലഭിച്ചതാകാതെ വെറും ഒരെണ്ണം മാത്രവും.

നഗരത്തിലെ 24 സ്റ്റേഷനുകള്‍ക്കും ഓരോ വാഹനങ്ങളും കണ്‍ട്രോള്‍റൂമിന് ഒരെണ്ണവുമാണ് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്‌പർജ്ജൻകുമാർ ആവശ്യപ്പെട്ടത്. എന്നാല്‍ കണ്‍ട്രോള്‍റൂമിലേക്ക് ഒറ്റവണ്ടി മാത്രമാണ് അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർവതീപുത്തനാറിലേക്ക് മറിഞ്ഞ പേട്ട പൊലീസിന്റെ ജീപ്പുപോലും മാറ്റി നല്‍കാനായിട്ടില്ല. തലസ്ഥാനത്ത് പൊലീസ് നിരീക്ഷണത്തിന് മുന്നൂറോളം ക്യാമറകളുണ്ടെന്ന ന്യായം പറഞ്ഞാണ് വാഹനങ്ങള്‍ അനുവദിക്കാത്തത്.
എന്നാല്‍ ക്യാമറകളില്‍ ഭൂരിപക്ഷവും പ്രവർത്തിക്കുന്നില്ലെന്നതാണ് വാസ്‌തവം.