play-sharp-fill
പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസ്  ആസ്ഥാനത്ത് നടന്ന ചടങ്ങിൽ  ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്  ഐപിഎസ്  രക്തസാക്ഷികൾക്ക് പുഷ്പചക്രം അർപ്പിച്ചു; ഡ്യൂട്ടിക്കിടയിൽ വീരമൃത്യുവരിച്ച പോലീസ് സേനാംഗങ്ങളുടെ പേരുകൾ വായിച്ച് ഓർമ്മപുതുക്കി

കോട്ടയം: പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തു വച്ചു നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് രക്തസാക്ഷികൾക്ക് പുഷ്പചക്രം അർപ്പിച്ചു.

2023 സെപ്തംബർ 1 മുതൽ 2024 ആഗസ്ത് 31 വരെ ഡ്യൂട്ടിക്കിടയിൽ വീരമൃത്യുവരിച്ച പോലീസ് സേനാംഗങ്ങളുടെ പേരുകൾ വായിച്ച് ഓർമ്മപുതുക്കി.

സേവനത്തിനിടെ ജീവത്യാഗം ചെയ്ത പോലീസുദ്യോഗസ്ഥരുടെ സ്മരണാർത്ഥം എല്ലാ വർഷവും ഒക്ടോബർ 21 പോലീസ് സ്മൃതിദിനമായി ആചരിച്ചുവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, ജില്ലയിലെ മറ്റ് ഡി.വൈ.എസ്.പി.മാർ, എസ്.എച്ച്.ഓമാർ,മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.