play-sharp-fill
വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എ​സ്‌.​ഐ​യെ ആ​ക്ര​മി​ച്ച്‌ പൊ​ലീ​സ് ജീ​പ്പി​ന്‍റെ താ​ക്കോ​ല്‍ ഊ​രി​യെ​ടു​ക്കു​ക​യും ജീ​പ്പി​ന് കേ​ടു​പാ​ടു​വ​രു​ത്തു​ക​യും ചെ​യ്ത 13  പേർക്ക് എതിരെ കേസ്

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എ​സ്‌.​ഐ​യെ ആ​ക്ര​മി​ച്ച്‌ പൊ​ലീ​സ് ജീ​പ്പി​ന്‍റെ താ​ക്കോ​ല്‍ ഊ​രി​യെ​ടു​ക്കു​ക​യും ജീ​പ്പി​ന് കേ​ടു​പാ​ടു​വ​രു​ത്തു​ക​യും ചെ​യ്ത 13 പേർക്ക് എതിരെ കേസ്

സ്വന്തം ലേഖിക
കാ​ഞ്ഞ​ങ്ങാ​ട്: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എ​സ്‌.​ഐ​യെ ആ​ക്ര​മി​ച്ച്‌ പൊ​ലീ​സ് ജീ​പ്പി​ന്‍റെ താ​ക്കോ​ല്‍ ഊ​രി​യെ​ടു​ക്കു​ക​യും ജീ​പ്പി​ന് കേ​ടു​പാ​ടു​വ​രു​ത്തു​ക​യും ചെ​യ്തു.

ഹോ​സ്ദു​ര്‍ഗ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ബാ​വ അ​ക്ക​ര​ക്കാ​നു​നേ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ആ​റി​ന്​ ക​ല്ലൂ​രാ​വി​യി​ല്‍ അ​ക്ര​മ​മു​ണ്ടാ​യ​ത്.

പ​ത്തം​ഗ സം​ഘം പൊ​ലീ​സ് ജീ​പ്പ് വ​ള​ഞ്ഞ് എ​സ്.​ഐ​യു​ടെ കൈ​പി​ടി​ച്ച്‌ തി​രി​ക്കു​ക​യും ജീ​പ്പ് ത​ക​ര്‍ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്ബോ​ള്‍ എ​സ്.​ഐ​യും ഹെ​ഡ്‌​കോ​ണ്‍സ്റ്റ​ബി​ള്‍ മ​ധു​സൂ​ദ​ന​നും ഡ്രൈ​വ​ര്‍ അ​ജ​യ​നും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പൊ​ലീ​സി​നെ ആ​ക്ര​മി​ക്കു​ന്ന​ത​റി​ഞ്ഞ് കൂ​ടു​ത​ല്‍ പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തു​മ്ബോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ല്‍, അ​മി​ത വേ​ഗ​ത​യി​ല്‍ വ​രു​ക​യാ​യി​രു​ന്ന ബൈ​ക്ക് ത​ട​ഞ്ഞു​നി​ര്‍ത്തി പ​രി​ശോ​ധി​ക്കു​മ്ബോ​ള്‍ യു​വാ​വി​ന് ലൈ​സ​ന്‍സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ര്‍ന്ന് ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​മ്ബോ​ഴാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ക​ല്ലൂ​രാ​വി​യി​ലെ ഷെ​മീ​മാ​ണ് എ​സ്.​ഐ​യെ കൈ​യേ​റ്റം ചെ​യ്ത​ത്.

ബൈ​ക്കി​ന്‍റെ ആ​ര്‍.​സി ഉ​ട​മ മു​ഹ​മ്മ​ദ്, സു​ഹൃ​ത്ത് നൗ​ഫ​ല്‍, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് പ​ത്തോ​ളം പേ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത് ത​ട​ഞ്ഞ​ത്. ഇ​തി​നി​ട​യി​ല്‍ ഷെ​മീം എ​സ്.​ഐ ബാ​വ അ​ക്ക​ര​ക്കാ​ര​ന്റെ കൈ​പി​ടി​ച്ച്‌ ഒ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ എ​സ്.​ഐ​യെ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക്ക് വി​ധേ​യ​നാ​ക്കി. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും പൊ​ലീ​സ് ജീ​പ്പ് കേ​ടു​പാ​ട് വ​രു​ത്തി​യ​തി​നും ഷെ​മീം, മു​ഹ​മ്മ​ദ്, നൗ​ഫ​ല്‍ തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന പ​ത്തോ​ളം പേ​ര്‍ക്കെ​തി​രെ ഹോ​സ്ദു​ര്‍​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു.