സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; സുരക്ഷാ ചുമതലയുള്ള ഐജി അശോക് യാദവിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഐജിയായി സ്ഥലം മാറ്റം;  സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി ഡോ. എ.ശ്രീനിവാസിനും സ്ഥാനമാറ്റം; പൊലീസ് തലപ്പത്തെ അഴിച്ചുപണി ഇങ്ങനെ…..!

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; സുരക്ഷാ ചുമതലയുള്ള ഐജി അശോക് യാദവിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഐജിയായി സ്ഥലം മാറ്റം; സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി ഡോ. എ.ശ്രീനിവാസിനും സ്ഥാനമാറ്റം; പൊലീസ് തലപ്പത്തെ അഴിച്ചുപണി ഇങ്ങനെ…..!

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഐപിഎസ് തലപ്പത്ത് അഴിച്ചുപണി.

സുരക്ഷാ ചുമതലയുള്ള ഐജി അശോക് യാദവിന് സ്ഥാനം തെറിച്ചു. അശോക് യാദവിനെ കോഴിക്കോട് ക്രൈം ഐജിയായി സ്ഥലം മാറ്റി . സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ് പി ഡോ. എ.ശ്രീനിവാസിനെ കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണറായി മാറ്റി നിയമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവനീത് ശര്‍മ്മ(ടെലികമ്മ്യൂണിക്കേഷന്‍ എസ് പി ), അരവിന്ദ് സുകുമാര്‍ ( കമാന്‍ഡന്റ്, ബറ്റാലിയന്‍ 4), അജിത് കുമാര്‍ , കമാന്‍ഡന്റ്, ബറ്റാലിയന്‍ 2 ),ഹേമലത (മലബാര്‍ സ്പെഷ്യല്‍ പൊലീസ് കമാന്‍ഡന്റ്),അമോസ് മാമ്മന്‍ (ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍,കോഴിക്കോട് സിറ്റി),സന്തോഷ് കെ.വി ( പൊലീസ് സൂപ്രണ്ട്, ക്രൈംബ്രാഞ്ച്,മലപ്പുറം),എസ് ശശിധരന്‍ (പൊലീസ് സൂപ്രണ്ട്, വിജിലന്‍സ്‌ കോഴിക്കോട് സിറ്റി) എന്നിവരും സ്ഥലം മാറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഈമാസത്തെ രണ്ടാമത്തെ ഉന്നതതല അഴിച്ചുപണിയാണ് പൊലീസില്‍ നടക്കുന്നത്

നവ്‌നീത ശര്‍മയെ( ടെലികമ്മ്യൂണിക്കേഷന്‍ എസ് പി) കെ എ പി രണ്ടാം ബറ്റാലിയന്‍ കമാന്‍ഡന്റായാണ് മാറ്റി നിയമിച്ചത്. അതേസമയം, കെ എപി രണ്ടാം ബറ്റാലിയന്‍ കമാന്‍ഡന്റായിരുന്ന അജിത് കുമാറിനെ തിരുവനന്തപുരം ഡപ്യൂട്ടി കമ്മീഷണറായി നിയമിച്ചു.

കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് അരവിന്ദ് സുകുമാറാണ് നവനീത് ശര്‍മയ്ക്ക് പകരം പുതിയ ടെലികമ്യൂണിക്കേഷന്‍ എസ്‌പി. മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് കമാന്‍ഡന്റ് ഹേമലതയെ അരവിന്ദ് സുകുമാറിന് പകരം കെ എ പി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റായി നിയമിച്ചു.

കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണര്‍ ആമോസ് മാമനെ തൃശൂര്‍ റേഞ്ച് സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌പിയായി നിയമിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌പി സന്തോഷ് കെവിയെ ഹേമലതയ്ക്ക് പകരം മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് കമാന്‍ഡന്റായി നിയമിച്ചു.

കോഴിക്കോട് സിറ്റി വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്‌പി എസ് ശശിധരനെ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണറായും നിയമിച്ചു.