play-sharp-fill
പാലക്കാട്ടെ പോലീസുകാരുടെ മരണം: പ്രതി സുരേഷ് റിമാന്‍ഡില്‍; ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും

പാലക്കാട്ടെ പോലീസുകാരുടെ മരണം: പ്രതി സുരേഷ് റിമാന്‍ഡില്‍; ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും

സ്വന്തം ലേഖകൻ
പാലക്കാട്: ജില്ലയിലെ മുട്ടിക്കുളങ്ങരയില്‍ രണ്ട്‌ പോലീസ് ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ എം സുരേഷിനെ 14 ദിവസത്തേക്ക് അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍ കോടതി-3 റിമാന്‍ഡ് ചെയ്തു.

അതേസമയം, പ്രതി സുരേഷിനെ വിശദമായി ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനുള്ള അപേക്ഷ തിങ്കളാഴ്‌ച സമര്‍പ്പിക്കും.


കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിന് സുരേഷിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. മൂന്ന് ദിവസത്തേക്കെങ്കിലും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group