play-sharp-fill
സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളുടെ വീഡിയോ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു ; ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി വി അന്‍വറിനെതിരേ കേസ് ; പരാതിയിൽ കേസെടുത്തത് എരുമേലി പോലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യൂട്യൂബ് ചാനലായ മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്‌കറിയ നല്‍കിയ പരാതില്‍ പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ കേസെടുത്ത് പോലീസ്.

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ എരുമേലി പോലീസാണ് കേസെടുത്തത്. ബിഎന്‍സ് ആക്ട് 196,336,340,356 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുനാടന്‍ മലയാളി എന്ന യുട്യൂബ് ചാനലിലൂടെ താന്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളുടെ വീഡിയോ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ എഡിറ്റ് ചെയ്ത് പി.വി അന്‍വര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.