പൊലീസ് ഉദ്യോഗസ്ഥരുടെ തിരച്ചടവുകൾ സ്വകാര്യ ബാങ്കിലേക്ക് മാറ്റാനുള്ള നീക്കം പിൻവലിച്ചു; സേനയിലെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പള വിതരണ അക്കൗണ്ടുകൾ സ്വകാര്യ ബാങ്കിലേക്ക് മാറ്റാനുള്ള നീക്കം പിൻവലിച്ചു. സേനയിലെ പ്രതിഷേധത്തെത്തുടർന്നാണ് തീരുമാനം
നിലവിൽ സംസ്ഥാന ഉദ്യോഗസ്ഥരുടെ ശമ്പള വിതരണ അക്കൗണ്ടുകൾ എസ്ബിഐയിലാണ്. സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിലേക്കാണ് അക്കൗണ്ടുകൾ മാറ്റാൻ നീക്കം ഇട്ടിരുന്നത്. സേനയിൽ ശമ്പള അക്കൗണ്ടുകൾ മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
പൊലീസ് വെൽഫെയർ ഫണ്ട്, മെസ് അലവൻസ്, സംഘടനാ പിരിവ് എന്നിങ്ങനെ ജീവനക്കാരുടെ തിരിച്ചടവുകൾ എച്ച്ഡിഎഫ്സിയിലേക്ക് മാറ്റാനായിരുന്നു നിർദ്ദേശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി ഉദ്യോഗസ്ഥരുടെ എല്ലാ വിവരങ്ങളും സ്വകാര്യ ബാങ്കിന് നൽകാൻ ഡിജിപി അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ശക്തമായ പ്രേതിഷേധത്തിനെ തുടർന്ന് ഈ നീക്കം പിൻവലിച്ചു.
എച്ച്ഡിഎഫ്സി ബാങ്ക് കരാർ നൽകിയിരിക്കുന്ന ദില്ലി സഫ്ദർജംഗ് ആസ്ഥാനമായ മറ്റൊരു ഏജൻസിയിലേക്കാണ് തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ പോകുന്നതെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെട്ടിരുന്നു. ഈ നീക്കം ഭാവിയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥർ പങ്കു വെച്ചിരുന്നു.