എരുമേലി കൊരട്ടി ഭാഗത്ത് ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ 29കാരനെ അറസ്റ്റ് ചെയ്ത് എരുമേലി പോലീസ്
സ്വന്തം ലേഖകൻ
എരുമേലി: ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരിനിലം പുലികുന്നു ഭാഗത്ത് നിന്നും ഇടകടത്തി ചപ്പാത്ത് ഭാഗത്ത് വാടകക്ക് താമസിക്കുന്ന നിഥിൻ ബാബു (29) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ (19.11.2024) വൈകിട്ട് 5 :15 മണിയോടുകൂടി മണ്ഡല മകരവിളക്ക് ഡ്യൂട്ടിയോടനുബന്ധിച്ച് എരുമേലി കൊരട്ടി ഭാഗത്ത് ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും, ധരിച്ചിരുന്ന യൂണിഫോം നശിപ്പിക്കുകയും , ആക്രമിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്.ഐ മാരായ രാജേഷ് ടി. ജി, രവി പി.കെ, സി.പി.ഓ അനീഷ് കെ. എൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിഥിന് എരുമേലി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.