കേരള പോലീസ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ഇന്ന്; പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.ബിന്ദു ഉദ്ഘാടനം നിർവഹിക്കും
കോട്ടയം: കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഇന്നു നടക്കും.
രാവിലെ 10ന് മണര്‍കാട് സെന്‍റ് മേരീസ് പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്യും.
കെപിഎ ജില്ലാ പ്രസിഡന്‍റ് ബിനു കെ. ഭാസ്‌കര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് ഉപഹാരസമര്‍പ്പണം നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം എസ്പി ജോണ്‍കുട്ടി, ഈസ്‌റ്റേണ്‍ റേഞ്ച് വിജിലന്‍സ് എസ്പി ബിജോ അലക്‌സാണ്ടര്‍, അഡീഷണല്‍ എസ്പി വി. സുഗതന്‍, കെപിഎ ജില്ലാ വൈസ് പ്രസിഡന്‍റ് അനൂപ് അപ്പുക്കുട്ടന്‍, കെപിഎ സംസ്ഥാന സ്റ്റാഫ് കൗണ്‍സില്‍ അംഗം സുനില്‍മോള്‍ രാജപ്പന്‍, സ്വാഗതസംഘം ചെയര്‍മാന്‍ കെ.ടി. അനസ്, കെപിഎ സംസ്ഥാന പ്രസിഡന്‍റ് എസ്.ആര്‍. ഷിനോദാസ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനില്‍കുമാര്‍, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി സി. ജോണ്‍, പ്രേംജി കെ. നായര്‍, കെപിഒഎ ജില്ലാ പ്രസിഡന്‍റ് കെ.ആര്‍. പ്രശാന്ത്കുമാര്‍, എംഎസ്. തിരുമേനി, ജി. അനൂപ്, എന്‍.വി. അനില്‍കുമാര്‍, ഇ.വി. പ്രദീപന്‍, പി.ആര്‍. രഞ്ജിത്ത് കുമാര്‍, ബി. അഭിലാഷ്, എസ്. സുരേഷ്, കെ.എന്‍. അജിത്ത്കുമാര്‍, പിഎസ്. ബിനു എന്നിവര്‍ പ്രസംഗിക്കും.