ഒളിച്ചുകളിക്ക് വിരാമം….! സനുമോഹന്‍ പൊലീസ് പിടിയില്‍ ; സനുവിനെ പൊലീസ് പിടികൂടിയത് ഉഡുപ്പിയിലേക്കുള്ള ബസ് യാത്രയ്ക്കിടയില്‍
സ്വന്തം ലേഖകന്‍
കൊച്ചി : മുട്ടാര്‍ പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗ എന്ന പെണ്‍കുട്ടിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് സനുമോഹന്‍ പൊലീസ് പിടിയില്‍.
സനുമോഹനെ പൊലീസ് സംഘം കര്‍ണാടകയിലെ കാര്‍വാറില്‍നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉഡുപ്പിയിലേക്കുള്ള ബസ് യാത്രയിലായിരുന്നു ഇയാള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സനുമോഹനെ കൊച്ചി പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വൈകുന്നേരത്തോടെ സനു മോഹനുമായി പൊലീസ് കൊച്ചിയിലേക്ക് തിരിക്കും. അര്‍ധരാത്രിയോടെ എത്തുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ആറ് ദിവസങ്ങളായി സനു മോഹന്‍ മൂകാംബികയില്‍ താമസിച്ച് വരികെയാണെന്ന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കര്‍ണാടക കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
ഏപ്രില്‍ 10 മുതല് 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ താമസിച്ചിരുന്നതായാണ് ലോഡ്ജ് ജീവനക്കാര്‍ നല്‍കിയവിവരം.മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്‌മെന്റിലൂടെ നല്കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു.
എന്നാല്‍ ബില്‍ തുക പോലും നല്‍കാതെ സനു ഇവിടെ നിന്നും പോവുകയായിരുന്നു. ലോഡ്ജില്‍ താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറയുന്നു.