പ്രതിചാടിപ്പോകാതെ സുക്ഷിക്കണമെന്ന് വയര്‍ലസ് വഴി ഡിവൈഎസ്‌പിയുടെ സന്ദേശം; പറഞ്ഞുതീരും മുൻപേ പോക്സോ കേസ് പ്രതി ചാടിപ്പോയി; നാലു മണിക്കുറോളം പൊലീസ് ഉദ്യോ​ഗസ്ഥരെ മുൾമുനയിൽനിർത്തിയ പ്രതി ഒടുവിൽ പിടിയിൽ

പ്രതിചാടിപ്പോകാതെ സുക്ഷിക്കണമെന്ന് വയര്‍ലസ് വഴി ഡിവൈഎസ്‌പിയുടെ സന്ദേശം; പറഞ്ഞുതീരും മുൻപേ പോക്സോ കേസ് പ്രതി ചാടിപ്പോയി; നാലു മണിക്കുറോളം പൊലീസ് ഉദ്യോ​ഗസ്ഥരെ മുൾമുനയിൽനിർത്തിയ പ്രതി ഒടുവിൽ പിടിയിൽ

സ്വന്തം ലേഖകൻ
തിരുവല്ല: പ്രതിചാടിപ്പോകാതെ സുക്ഷിക്കണമെന്ന് വയര്‍ലസ് വഴി ഡിവൈഎസ്‌പി പറഞ്ഞതിന് തൊട്ടു പിന്നാലെ പോക്സോ കേസ് പ്രതി ചാടിപ്പോയി. പൊലീസുകാരെ നാലു മണിക്കുറോളം മുള്‍മുനയില്‍ നിര്‍ത്തിയ പ്രതി ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ പിടിയിലായി.

പുളിക്കീഴ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പ്രതിചാടിപ്പോകാതെ സുക്ഷിക്കണമെന്ന് വയര്‍ലസ് വഴി ഡിവൈഎസ്‌പി പറഞ്ഞതിന് തൊട്ടു പിന്നാലെ പോക്സോ കേസ് പ്രതിയായ പൊടിയാടി സ്വദേശി സജു കുര്യനാ(20)ണ് വിലങ്ങഴിച്ചു മാറ്റി രക്ഷപ്പെട്ടത്.
പതിനഞ്ചുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ.

മൂന്നു ദിവസം മുന്‍പ് പതിനഞ്ചുകാരിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. സജു പെണ്‍കുട്ടിയെയും കൂട്ടി നാടുവിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് പെണ്‍കുട്ടിയുമായി സ്റ്റേഷനില്‍ ഹാജരായ സജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ പ്രതികളെ സൂക്ഷിക്കാന്‍ സെല്ലില്ലാത്തതിനാൽ മേശയുടെ കാലുമായിട്ടാണ് വിലങ്ങിട്ടു ബന്ധിക്കുന്നത്. സജുവിനെയും ഇങ്ങനെ ബന്ധിപ്പിച്ചിരിക്കുകയായിരുന്നു. കൈ മുറുകി വേദന എടുക്കുന്നതിനാല്‍ അയച്ചു തരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ അയച്ചു കൊടുക്കുകയും ചെയ്തു.

ഇതിന് ശേഷം വിദഗ്ധമായി വിലങ്ങില്‍ നിന്ന് കൈ വലിച്ചൂരി രക്ഷപ്പെടുകയായിരുന്നു. പ്രതിക്ക് വേണ്ടി പൊലീസ് തെരച്ചില്‍ വ്യാപകമാക്കിയപ്പോഴാണ് കണ്ടെത്താന്‍ കഴിഞ്ഞത്. സ്റ്റേഷൻ സമീപത്തുനിന്നുതന്നെയാണ് ഇയാളെ പൊലീസ് പിടി കൂടിയത്.