മലഞ്ചരക്കുകട കുത്തിത്തുറന്ന് ലക്ഷങ്ങൾ മോഷ്ടിച്ച സംഭവം ; പ്രതി പൊലീസ് പിടിയിലായത് ഇരുപത് മാസങ്ങൾക്ക് ശേഷം

മലഞ്ചരക്കുകട കുത്തിത്തുറന്ന് ലക്ഷങ്ങൾ മോഷ്ടിച്ച സംഭവം ; പ്രതി പൊലീസ് പിടിയിലായത് ഇരുപത് മാസങ്ങൾക്ക് ശേഷം

 

സ്വന്തം ലേഖകൻ

രാജപുരം: മലഞ്ചരക്കുകട കുത്തിത്തുറന്ന് ലക്ഷങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് പിടിയിലായത് 20 മാസത്തിനുശേഷം. മാലോം കാഞ്ഞിരംകുണ്ട് ആരീപ്പറമ്പ് സ്വദേശി ശശി(58)യാണ് രാജപുരം പൊലീസിന്റെ പിടിയിലായത് . ബേഡകം കുണ്ടംപാറയിൽ റബ്ബർ ടാപ്പിങ് ജോലി ചെയ്തുവരുന്നതിനിടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

2018 ഏപ്രിൽ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . രാത്രിയിൽ കരിവേടകം ആനക്കല്ലിലെ ജയകുമാറിന്റെ മലഞ്ചരക്ക് കടയുടെ പൂട്ടുപൊളിച്ച് മേശയിൽ സൂക്ഷിച്ചിരുന്ന 2,70,000 രൂപയാണ് ഇയാൾ അപഹരിച്ചത് . വ്യാപാരാവശ്യാർഥം ബാങ്കിൽനിന്നെടുത്ത് കടയിൽ സൂക്ഷിച്ച പണമായിരുന്നു ഇത് . നീലേശ്വരം, വെള്ളരിക്കുണ്ട്, ബേക്കൽ, അമ്പലത്തറ തുടങ്ങിയ സ്റ്റേഷൻപരിധികളിലെ ചില മോഷണക്കേസുകളിലും ശശി പ്രതിയാണെന്ന് പോലീസ് പറഞ്ഞു . മോഷണത്തിനുശേഷം മംഗളൂരു, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങിനടക്കുകയാണ് പ്രതിയുടെ പതിവ് രീതി . രാജപുരം ഇൻസ്‌പെക്ടർ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ കെ.രാജീവൻ, കൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, ജയേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . പ്രതിയെ കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡുചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group