വ്യക്തി വൈരാഗ്യം..! മകന്റെ ബൈക്ക് കത്തിക്കാൻ 20,000 രൂപയുടെ ക്വട്ടേഷൻ..! അമ്മയും സഹായികളും അറസ്റ്റിൽ

വ്യക്തി വൈരാഗ്യം..! മകന്റെ ബൈക്ക് കത്തിക്കാൻ 20,000 രൂപയുടെ ക്വട്ടേഷൻ..! അമ്മയും സഹായികളും അറസ്റ്റിൽ

സ്വന്തം ലേഖകൻ

മലപ്പുറം: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയ അമ്മയും സഹായികളും അറസ്റ്റിൽ. മലപ്പുറം മുള്ള്യാകുര്‍ശി സ്വദേശി തച്ചാംകുന്നന്‍ നഫീസയാണ് അറസ്റ്റിലായത്. മകനോടുള്ള വ്യക്തി വൈരാ​ഗ്യമാണ് വണ്ടി കത്തിക്കാനുള്ള ക്വട്ടേഷൻ നൽകാൻ കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് നഫീസ ഉൾപ്പടെ നാലു പേരെ മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

അയൽവാസിയായ മെഹബൂബിന്റെ സഹായത്തോടെയായിരുന്നു നഫീസയും ക്വട്ടേഷൻ. മകന്‍ മുഹമ്മദ് ഷഫീഖിന്‍റെ സ്കൂട്ടര്‍ കത്തിക്കാനാണ് മെഹബൂബിനും കൂട്ടാളികളായ കാജാ ഹുസൈനും അബ്ദുള്‍ നാസറിനും ക്വട്ടേഷന്‍ നല്‍കിയത്. ഇരുപതിനായിരം രൂപയ്ക്കായിരുന്നു ക്വട്ടേഷൻ. മുന്‍കൂറായി അയ്യായിരം രൂപയും നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഫീസയുടെ വീട്ടില്‍ നിന്നും അരകിലോമീറ്റര്‍ അകലെയുള്ള ക്വാര്‍ട്ടേഴ്സിലാണ് ഷഫീഖ് താമസിക്കുന്നത്. ക്വാര്‍ട്ടേഴ്സിന് പുറത്ത് നിര്‍ത്തിയിട്ട ഷഫീഖിന്‍റെ സ്കൂട്ടര്‍ മേയ് ഒന്നിനാണ് മെഹബൂബും സംഘവും കത്തിച്ചത്.

നഫീസയ്ക്ക് മകനോടുള്ള വ്യക്തി വിരോധമാണ് ക്വട്ടേഷന്‍ കൊടുക്കാന്‍ കാരണം. ക്വട്ടേഷന്‍ സംഘാംഗങ്ങളായ അബ്ദുള്‍ നാസറും കാജാ ഹുസൈനും വധശ്രമമുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതികളാണ്. പ്രതികളെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.