കൊച്ചിയിൽ മോഡലിനെ കൂട്ടമാനഭംഗം ചെയ്‌ത പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ്;ബലാത്സംഗം,ഗൂഡാലോചന,തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിരിക്കുന്നത്.
കൊച്ചിയിൽ കാറിൽ വച്ച് മോഡലിനെ കൂട്ടാബലാത്സംഗം ചെയ്ത കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകും. കേസിലെ നാല് പ്രതികളും റിമാൻഡിൽ ആണ്. ബലാത്സംഗം,ഗൂഡാലോചന,തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിരിക്കുന്നത്. റിമാൻഡിൽ തുടരുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അടുത്ത മാസം മൂന്നുവരെയാണ് പ്രതികളുടെ റിമാൻഡ് കാലാവധി
ബലാത്സംഗം, കടത്തിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കൊപ്പം ഗൂഢാലോചനയും ചുമത്തിയ പൊലീസ് അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങളായി കൊച്ചിയിൽ മോഡലിംഗ് രംഗത്തുള്ള രാജസ്ഥാൻകാരിയായ ഡിമ്പിൾ ലാമ്പ (ഡോളി-19) ഡി.ജെ.പാർട്ടിക്കെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് കൊണ്ടുപോയതാണെന്ന് യുവതി മൊഴി നൽകി.
എറണാകുളം മെഡി. കോളേജിൽനിന്ന് യുവതിയെ അവരുടെ ആവശ്യപ്രകാരം ഡിസ്ചാർജ് ചെയ്തു. കാര്യമായ പരിക്കില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി. യുവതിയും കൂട്ടുകാരിയും താമസിച്ചിരുന്ന കാക്കനാട് ഇൻഫോ പാർക്കിലെ ഓയോ റൂമിൽ നിന്ന് സംഭവദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. തേവര അറ്റ്ലാന്റിസിലെ ഹോട്ടലിലെ ഡാൻസ് ഫ്ളോർ പൊലീസ് സീൽ ചെയ്തു. ഹോട്ടലിലെയും വാഹനം സഞ്ചരിച്ച പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചു. വാഹനത്തിലും ഫൊറൻസിക് പരിശോധന നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡി.ജെ പാർട്ടിക്ക് ശേഷം മദ്യപിക്കവേ കുഴഞ്ഞുവീണ യുവതിയെ മഹീന്ദ്ര ഥാറിൽ കയറ്റി നഗരത്തിൽ ഒരു മണിക്കൂറോളം ചുറ്റി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. കാസർകോട് സ്വദേശിയായ യുവതി പ്രായപൂർത്തിയാകും മുമ്പ് ഫോർട്ടുകൊച്ചി സ്വദേശിയെ വിവാഹം ചെയ്തിരുന്നു. രണ്ട് വർഷം മുമ്പ് ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകി. യുവാവിനെതിരെ പോക്സോകേസും കുടുംബാംഗങ്ങൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസുമെടുത്തിരുന്നു. പിന്നീട് കൊച്ചിയിൽ തങ്ങി മോഡലിംഗ്, സീരിയൽ രംഗത്ത് തുടർന്നു. ഒ.ടി.ടി പ്ളാറ്റ്ഫോമിൽ ടി.വി.സീരിസിലും അഭിനയിച്ചിട്ടുണ്ടെന്ന് അറിയുന്നു.
ഒന്നാം പ്രതി പി.എസ്.വിവേക് (26), രണ്ടാം പ്രതി സുധീപ് (27), മൂന്നാം പ്രതി നിധിൻ (25) നാലാം പ്രതി ഡിമ്പിൾ ലാമ്പ (ഡോളി -19) എന്നിവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാഹനയുടമയായ വിവേക് ഏവിയേഷൻ കോഴ്സിന് ശേഷം ഗൾഫിൽ എയർലൈൻ കമ്പനിയിൽ ജോലി ചെയ്തിരുന്നു. സുധീപ് ബി.ടെക്കുകാരനാണ്. നിഥിൻ ഡ്രൈവറാണ്. മൂവരും കൊടുങ്ങല്ലൂർ സ്വദേശികളാണ്.